Image

ന്യൂ യോർക്കിൽ 2,000ത്തിലേറെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയതെന്നു ഡി എച് എസ് (പിപിഎം)

Published on 02 September, 2026
ന്യൂ യോർക്കിൽ 2,000ത്തിലേറെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയതെന്നു ഡി എച് എസ് (പിപിഎം)

കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുന്ന ന്യൂ യോർക്കിൽ 2,000ത്തിലേറെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി (ഡി എച് എസ്) സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ അറിയിച്ചു. ന്യൂ യോർക്കിനെ പരിഹസിക്കുന്ന  Operation Rotten Apple എന്ന പേരിൽ നടത്തിയ നടപടിയിൽ നഗരത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നു അദ്ദേഹം അവകാശപ്പെട്ടു.

ഗവർണർ കാത്തി ഹോക്കലോ മേയർ സോഹ്രാൻ മാംദാനിയോ സഹായിച്ചില്ലെന്നു 'അഭയാർഥി രാഷ്ട്രീയക്കാരെ' അപലപിച്ചു സംസാരിച്ച മുള്ളിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.  

"കൊലയാളികളെയും ബലാത്സംഗക്കാരെയും ബാലപീഢകരെയും ലഹരി കടത്തുകാരെയും അക്രമാസക്തരായ കുറ്റവാളികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തു."

ന്യൂ യോർക്കിലും മറ്റു സ്ഥലങ്ങളിലും ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നത് ഡെമോക്രാറ്റിക് നേതാക്കൾ തടയുകയാണെന്നു വൈറ്റ് ഹൗസിന്റെ അതിർത്തിരക്ഷാ മേധാവി ടോം ഹോമൻ പറഞ്ഞു. "അവരെ തെരുവിലേക്കു ഇറക്കി വിടുകയാണ്."

ഡി എച് എസ് ആരോപണങ്ങളെ ഹോക്കൽ മറ്റൊരു പത്രസമ്മേളനത്തിൽ വെല്ലുവിളിച്ചു. "ഞങ്ങൾ ക്രിമിനലുകൾക്ക് അഭയമൊന്നും നൽകുന്നില്ല."

ട്രംപ് ഭരണകൂടം ജനങ്ങളോടു നുണ പറയുകയാണെന്നു അവർ പറഞ്ഞു. "ഞങ്ങളുടെ സുരക്ഷ നടപടികളെ കുറച്ചു കാട്ടാൻ ശ്രമിക്കേണ്ട എന്നാണ് പ്രസിഡന്റിനോടു പറയുന്നത്. അതും പറഞ്ഞു ഭീകര ആക്രമണങ്ങൾ തടയുന്ന പോലീസിനു പണം വെട്ടിക്കുറയ്ക്കാൻ നോക്കേണ്ട. ജനങ്ങളുടെ ജീവൻ വച്ച് കളിക്കാതിരിക്കുക."

ന്യൂ യോർക്കിനു നൽകാനുള്ള $87 മില്യൺ നൽകാൻ അവർ ട്രംപിനോട് ആവശ്യപ്പെട്ടു. "ഭീകരരെ നേരിടാനുളള പ്രവർത്തനങ്ങൾക്കു ആവശ്യമായ പണം നൽകിയില്ലെങ്കിൽ 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടു നിങ്ങൾ വഞ്ചന കാട്ടുകയാണ് ചെയ്യുന്നത്."

9/11 ആക്രമണത്തിനു ശേഷം രൂപം നൽകിയ  ഡി എച് എസ് ന്യൂ യോർക്കിന്റെ ഭീകര വിരുദ്ധ പ്രവർത്തനത്തിനുള്ള പണത്തിൽ 40% പിടിച്ചു വച്ചിരിക്കയാണെന്നു ഹോക്കൽ പറഞ്ഞു.

മാംദാനിയും പ്രതികരിച്ചു. "ആരെങ്കിലും ഗൗരവമായ കുറ്റകൃത്യം ചെയ്താൽ അത് ഫെഡറൽ അധികൃതരെ ഞങ്ങൾ അറിയിക്കും. എന്നാൽ കുടിയേറ്റക്കാരെല്ലാം ക്രിമിനലുകൾ ആണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കയാണ്   ഐസ് ചെയ്യുന്നത്. നഗരത്തിൽ ഉടനീളം അവർ കുടിയേറ്റക്കാർക്കെതിരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. രാജ്യമൊട്ടാകെയും അവർ അതു ചെയ്യുന്നുണ്ട്."

Over 2,000 immigrants arrested in New York: DHS  

Join WhatsApp News
NAKED REALITY 2026-09-02 17:16:49
NAKED REALITY:- A Texas mom used public records to show Americans which companies profit from ICE. The Trump administration listed her website in an intelligence bulletin associated with domestic-terrorism threats. Laura Berlin began digging after watching immigrants flown to a Salvadoran prison and wondering who owned the planes, detention centers, and other businesses being paid to carry out deportations. Drawing on her nonprofit communications experience, she created an interactive map that traces ICE contractors across the country, USA TODAY reports. Her research helped fuel a nationwide pressure campaign. Activists organized scores of protests against Citizens Bank after Berlin documented its financing of private-prison giants GEO Group and CoreCivic. Jersey City and Montclair ultimately voted to withdraw a combined $355 million. Citizens later announced it would end lending relationships with the two companies, while insisting the decision was based on commercial circumstances, not activist pressure. Then DHS took notice. A secret February intelligence bulletin specifically highlighted Berlin’s website and warned that information like hers could be used by “anarchist extremists.” DHS categorized the intelligence under the same standing information category previously used for material involving ISIS beheading videos and pipe bombs...even while acknowledging that some of the activity described was protected by the First Amendment, USA TODAY reports. Berlin’s map relies on publicly available information. It now tracks contracts involving companies including AT&T, Comcast, Dell, Deloitte, FedEx, Motorola and Palantir, as well as political contributions from major ICE contractors. For Berlin, it’s also deeply personal. Her two sons are part Guatemalan, and she worries about what increasingly harsh immigration rhetoric could mean for them. She started by following the money. DHS said that was dangerous. If following the money is dangerous, maybe the money is the problem.
Envision 2026-09-03 03:24:44
The major company and employees who benefits from ICE are the United States of America and its people… There are plenty of opportunities abroad to roam around without being worried about ICE…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക