
യുഎസ് സെനറ്റിൽ അര നൂറ്റാണ്ടു തികച്ച എഡ്‌വേഡ് ജെ. മാർകി (80) മറ്റൊരു അങ്കത്തിനു കൂടി ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനേഷൻ നേടി. ചൊവാഴ്ച്ച മാസച്ചുസെറ്സിൽ നടന്ന പ്രൈമറിയിൽ 47 വയസുള്ള മിതവാദി സേഥ് മോൾട്ടനെ അദ്ദേഹം തോല്പിച്ചത് ശക്തമായ ഇടതുപക്ഷ സന്ദേശം ഉപയോഗിച്ചാണ്.
ഇടതുപക്ഷത്തെ യുവ നേതാക്കൾ മുതിർന്നവരെ വീഴ്‌ത്തുന്നതു പലകുറി കണ്ട ഇടക്കാല തിരഞ്ഞെടുപ്പു സീസണിൽ മാർകി ആ രീതി തിരുത്തി. ഇടതുപക്ഷത്തു നിന്നു നിരവധി യുവ നേതാക്കൾ അദ്ദേഹത്തിനു പിന്നിൽ അണിനിരന്നിരുന്നു.
നവംബർ 3 തിരഞ്ഞെടുപ്പിൽ മാർകി അനായാസം ജയിച്ചു കയറുമെന്നാണ് പ്രതീക്ഷ. 2024ൽ സെനറ്റിലേക്കു മത്സരിച്ചു പരാജയപ്പെട്ട റിപ്പബ്ലിക്കൻ ജോൺ ഡീറ്റൻ ആണ് എതിരാളി.
1976ൽ ആദ്യമായി യുഎസ് ഹൗസിൽ എത്തിയ അദ്ദേഹം സെനറ്റിൽ എത്തുന്നത് 2013ലാണ്. കെന്നഡി കുടുംബത്തിന് ഉറച്ച വേരുകളുള്ള സംസ്ഥാനം ഡെമോക്രാറ്റുകൾക്കു കോട്ടയായാണ് കരുതപ്പെടുന്നത്.
Oldest Senator wins Dems primary in Massachusetts