
മാനഭംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജൻ ഗുർമീത് സിംഗിന്റെ പൗരത്വം ന്യൂ യോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് കോടതി റദ്ദാക്കി. പൗരത്വത്തിനു അപേക്ഷിക്കുമ്പോൾ ഈ കുറ്റകൃത്യവും ഇരയെ തട്ടിക്കൊണ്ടു പോയി എന്ന കുറ്റവും അയാൾ മറച്ചു വച്ചുവെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി.
"അമേരിക്കൻ പൗരത്വം കുറ്റവാളികൾക്കു പരിചയാവില്ല," അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു. "വ്യാജമായി നേടിയ പൗരത്വം ക്രിമിനലുകൾക്കു മറയാക്കാൻ കഴിയില്ല."
സിംഗ് യുഎസിൽ പ്രവേശിച്ചത് 1992ലാണ്. 2000ൽ സ്ഥിരതാമസ അനുമതി ലഭിച്ചു. ടാക്സി ഡ്രൈവർ ആയിരുന്ന അയാൾ 2011 മേയിൽ യാത്രക്കാരിയായി കാറിൽ കയറിയ സ്ത്രീ ഉറങ്ങിപ്പോയപ്പോൾ അവരെ മാനഭംഗപ്പെടുത്തി എന്നാണ് ആരോപണം.
കത്തി കഴുത്തിൽ വച്ചായിരുന്നു കുറ്റകൃത്യം നടത്തിയത്. സ്ത്രീയെ കെട്ടിയിടുകയും വായ് മൂടിക്കെട്ടുകയും ചെയ്തു. കണ്ണ് കെട്ടി, വസ്ത്രങ്ങൾ വലിച്ചു കീറി.
ഇതെല്ലാം മറച്ചു വച്ചാണ് 2011 ഒക്ടോബർ 11നു സിംഗ് യുഎസ് പൗരനായത്. എന്നാൽ പിന്നീട് മാനഭംഗ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.
US revokes citizenship after Indian-origin man convicted of rape