Image

ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിവച്ചു, ഹേഗ്സേത്തുമായി കടുത്ത ഭിന്നതയുണ്ടായെന്നു റിപ്പോർട്ട് (പിപിഎം)

Published on 01 September, 2026
ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിവച്ചു, ഹേഗ്സേത്തുമായി കടുത്ത ഭിന്നതയുണ്ടായെന്നു റിപ്പോർട്ട് (പിപിഎം)

യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ 18 മാസത്തെ സേവനത്തിനു ശേഷം പ്രസിഡന്റ് ട്രംപിനു രാജി സമർപ്പിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. അദ്ദേഹവും വാർ സെക്രട്ടറി പീറ്റ് ഹേഗ്സേത്തുമായി രൂക്ഷമായ ഭിന്നതകൾ ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാജി.

ട്രംപിന്റെ ദൗത്യം ഏറ്റെടുത്തു റഷ്യ-യുക്രൈൻ യുദ്ധം തീർക്കാൻ ഡ്രിസ്കോൾ നടത്തിയ  ശ്രമങ്ങളെ വൈറ്റ് ഹൗസ് പ്രശംസിച്ചു. 'അസാമാന്യ നേതൃത്വം' ആയിരുന്നു അദ്ദേഹത്തിന്റേത് എന്നു വക്താവ് അന്ന കെല്ലി ചൂണ്ടിക്കാട്ടി.   

അമേരിക്കയെ വീണ്ടും ശക്തമാക്കുക എന്ന ട്രംപിന്റെ അജണ്ട നടപ്പാക്കുന്നതിലും ഡ്രിസ്കോൾ ഊർജിതമായ പങ്കു വഹിച്ചെന്നു കെല്ലി പറഞ്ഞു.

മാസങ്ങളായി ഹേഗ്സെത്തും ഡ്രിസ്കോളും തമ്മിൽ ഭിന്നത പ്രകടമായിരുന്നുവെന്നു സി എൻ എൻ ചൂണ്ടിക്കാട്ടി. ആറു മാസമെത്തിയ ഇറാൻ യുദ്ധം സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നത് രഹസ്യമല്ല.

ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെയും മറ്റു രണ്ടു ജനറൽമാരെയും ഹേഗ്സേഥ് പിരിച്ചു വിട്ടത് ഭിന്നത രൂക്ഷമാക്കി. ഡ്രിസ്കോളും ജോർജും അടുത്തു പ്രവർത്തിച്ചിരുന്നവരാണ്.

മുൻ ആർമി റെയ്ഞ്ചറും വെൻച്വർ ക്യാപിറ്റലിസ്റ്റുമായ ഡ്രിസ്കോൾ സൈനികരുടെ ജീവിത അവസ്ഥകൾ മെച്ചപ്പെടുത്തണമെന്നു വാദിച്ചിരുന്നു. പടക്കോപ്പുകൾ നവീകരിക്കണം എന്ന ആവശ്യവും ഉന്നയിച്ചു.

അദ്ദേഹം സെക്രട്ടറി ആയിരിക്കെ $25 ബില്യൺ ഡാറ്റാ സെന്ററുകളിൽ നിക്ഷേപിക്കാമെന്നു സ്വകാര്യ സംരംഭകർ ഉറപ്പു നൽകിയിരുന്നു. മിനറൽ റിഫൈനറികൾ, യുഎസ് ആർമി ഭക്ഷണ ശാലകൾ എന്നിവയ്ക്കും നിക്ഷേപ വാഗ്ദാനം ഉണ്ടായിരുന്നു.  

സെനറ്റ് ഫെബ്രുവരി 25നു ഡ്രിസ്‌കോളിനെ സ്ഥിരീകരിച്ചത് 66-28 വോട്ടിനാണ്.

US Army Secretary Dan Driscoll resigns

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക