Image

സിന്ധു നദീജലം പാക്കിസ്ഥാനു നൽകണമെന്ന ട്രിബ്യുണൽ വിധി ഇന്ത്യ തള്ളി (പിപിഎം)

Published on 01 September, 2026
സിന്ധു നദീജലം പാക്കിസ്ഥാനു നൽകണമെന്ന ട്രിബ്യുണൽ വിധി ഇന്ത്യ തള്ളി (പിപിഎം)

സിന്ധു നദീജലം ഇന്ത്യ പാക്കിസ്ഥാനു നൽകണമെന്നു  ലോക കോടതിയുടെ  ഭാഗമായ ആർബിട്രേഷൻ ട്രിബ്യുണൽ വിധിച്ചത് ഇന്ത്യയ്ക്കു ബാധകമല്ലെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധമായി സ്ഥാപിച്ചതാണ് ട്രിബ്യുണൽ എന്നു ഇന്ത്യ പ്രതികരിക്കുന്നു.

ട്രിബ്യുണലിന്റെ തീർപ്പുകൾക്കു പൂജ്യം മൂല്യം മാത്രമേയുള്ളു എന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണെന്ന് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ചൂണ്ടിക്കാട്ടി. ട്രിബ്യുണൽ ആവശ്യപ്പെടുന്ന ഇടക്കാല നടപടികൾ നടപ്പാക്കാൻ ഇന്ത്യയ്‌ക്കൊരു ബാധ്യതയുമില്ല. "ഇന്ത്യ ഒരിക്കലും ഈ ട്രിബ്യുണലിനെ അംഗീകരിച്ചിട്ടില്ല. അവരുടെ തീരുമാനങ്ങൾ ഇന്ത്യക്കു ബാധകമല്ല.

"സിന്ധു നദീജല കരാർ മരവിപ്പിച്ചിരിക്കുക തന്നെയാണ്. അതു സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിൽ പെട്ടതാണ്."

കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇന്ത്യ കരാർ മരവിപ്പിച്ചു പാക്കിസ്ഥാനു വെള്ളം കൊടുക്കില്ലെന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ പറഞ്ഞ ന്യായം സ്വീകാര്യമല്ലെന്നാണ് ഹേഗിലെ ട്രിബ്യുണൽ പറയുന്നത്. കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്നും അവർ പറഞ്ഞു.

ഇന്ത്യ ഒരിക്കലും ഈ ട്രിബ്യുണലിന്റെ മുന്നിൽ ഹാജരായിട്ടില്ല. അവർ മുൻപ് പ്രഖ്യാപിച്ച ഒരു തീരുമാനങ്ങളും സ്വീകരിച്ചിട്ടുമില്ല.  

India rejects Hague tribunal order to restore Indus waters to Pakistan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക