
കാസര്‍കോട്; കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ എഡിഎം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. ആശാലതയുടെ മരണത്തിന് ജോലി സമ്മര്‍ദ്ദമോ സ്ഥലംമാറ്റമോ കാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ജോലി സ്ഥലത്തെ സമ്മര്‍ദ്ദം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറയുന്നു. ആശാലത ബന്ധുക്കളോട് പല തവണ അത് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ നിജിത് പറഞ്ഞു. ആശാലതയുടെ ആത്മഹത്യയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു.