Image

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി; സാമ്പത്തിക തിരിമറിയില്‍ വിശദീകരണവുമായി സിപിഎം

Published on 31 August, 2026
 നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി; സാമ്പത്തിക തിരിമറിയില്‍ വിശദീകരണവുമായി സിപിഎം

 

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി സാമ്പത്തിക തിരിമറി ആരോപണത്തില്‍ വിശദീകരണവുമായി സിപിഎം. ഇരിട്ടി ഏരിയ കമ്മിറ്റിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.കോളജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പണം പിരിച്ചെടുത്തെന്നായിരുന്നു പരാതി.

സ്വാശ്രയ കോളജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു. എന്നാല്‍ കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രളയവും കോവിഡും പ്രതീകൂല സാഹചര്യമായെന്നും ഇരിട്ടി ഏരിയ കമ്മിറ്റി വ്യക്തമാക്കി. ഇതിനിടെ ആരംഭിച്ച പാരലല്‍ കോളജിന്റെ പ്രവര്‍ത്തനവും നിലച്ചു. നിലവില്‍ പിരിച്ചെടുത്ത തുകയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും ഏരിയ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക