Image

കാന്യൺ നാഷനൽ പാർക്കിലെ മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, 15 പേരെ കാണാതായി (പിപിഎം)

Published on 31 August, 2026
കാന്യൺ നാഷനൽ പാർക്കിലെ മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, 15 പേരെ കാണാതായി (പിപിഎം)

അരിസോണയിലെ ഗ്രാൻഡ് കാന്യൺ നാഷനൽ പാർക്കിൽ ശനിയാഴ്ച്ച ഉണ്ടായ മിന്നൽ പ്രളയത്തിൽ 15 പേരെയെങ്കിലും കാണാതായെന്നു അധികൃതർ അറിയിച്ചു. 46 വയസുള്ള ഒരാൾ മരിച്ചതായി നാഷനൽ പാർക്ക് സർവീസ് സ്ഥിരീകരിച്ചു.  

ബ്രൈറ്റ് ഏഞ്ചൽ കാന്യൺ, ഫാന്റം റീച് ഏരിയ എന്നിവയ്ക്കു സമീപമാണ് ഉച്ചയ്ക്കു രണ്ടരയോടെ പ്രളയം ഉണ്ടായതെന്നു യുഎസ് നാഷനൽ പാർക്ക് സർവീസ് അറിയിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കണമെന്ന് അവർ അഭ്യർഥിച്ചു. 

പാർക്കിൽ നിന്ന് ഒഴിപ്പിച്ച 62 പേരെ ഞായറാഴ്ച്ച സൗത്ത് റിമ്മിൽ മാസ്‌വിക് ലോഡ്ജ് കഫെറ്റീരിയയിലേക്കു മാറ്റിയെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ റെഡ് ക്രോസ് ആണ് അവരുടെ കാര്യങ്ങൾ നോക്കുന്നത്. ആർക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.

ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിലെ ഒട്ടു മിക്ക കാൽനട പാലങ്ങളും പ്രളയത്തിൽ തകർന്നു പോയി. തിങ്കളാഴ്ച്ച ഇടിയും മിന്നലും കാറ്റും  മഴയും ഉണ്ടാവുമെന്നു പ്രവചനമുണ്ട്. അപ്പോൾ വീണ്ടും പ്രളയം ഉണ്ടാവുമെന്നാണ് ആശങ്ക.

വർഷം തോറും അഞ്ചു മില്യൺ ടൂറിസ്റ്റുകൾ എത്തുന്ന ഗ്രാൻഡ് കാന്യൺ തിങ്കളാഴ്ച്ച സമീപത്തെ ഹോട്ടലുകളെല്ലാം അടച്ചിടുമെന്നു അറിയിച്ചിട്ടുണ്ട്.  

Over 20 missing in US Grand Canyon flash floods

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക