Image

മദ്യപാനത്തിനിടെ തർക്കം; യുവാക്കള്‍ സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

Published on 30 August, 2026
മദ്യപാനത്തിനിടെ തർക്കം; യുവാക്കള്‍   സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

തിരുവല്ല:പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല ഇരവിപേരൂരിലാണ് സംഭവം. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖും ജോജോയും തിരുവല്ല പോലീസ് കസ്റ്റഡിയിൽ . ജോജോയുടെ വീട്ടിൽ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായതായാണ് വിവരം. എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. 

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർ ഫോഴ്സ് എത്തിയത്. ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു . 

വൈശാഖും ജോജോയും നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക