Image

ശരീരത്തിൽ ബാധയെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ യുവതിക്ക് ലൈംഗികാതിക്രമം; കാനഡയിൽ പൂജാരി അറസ്റ്റിൽ

Published on 30 August, 2026
ശരീരത്തിൽ ബാധയെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ യുവതിക്ക് ലൈംഗികാതിക്രമം; കാനഡയിൽ പൂജാരി അറസ്റ്റിൽ

ഒന്റാറിയോ: വീട്ടിലെ പൂജയ്ക്കായി ക്ഷണിച്ചെത്തിയ പൂജാരി യുവതിയെ ‘ശരീരത്തിൽ ബാധയുണ്ടെന്ന്’ വിശ്വസിപ്പിച്ച് ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ കാനഡയിൽ അറസ്റ്റ്. ന്യൂയോർക്ക് സ്വദേശിയായ രാജേന്ദ്രനാഥ് ദൂദ് നാഥ് മരാജ് (50) ആണ് അറസ്റ്റിലായത്. ഒന്റാറിയോയിലെ ഓഷവയിലാണ് സംഭവം.

യുവതിയുടെ കുടുംബമാണ് വീട്ടിലെ പൂജാകർമങ്ങൾക്കായി ഇയാളെ അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വിളിച്ചുവരുത്തിയത്. യുവതിയുടെ ശരീരത്തിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കാൻ പ്രത്യേക ചടങ്ങുകൾ നടത്തണമെന്നും വിശ്വസിപ്പിച്ച ശേഷമാണ് ഇയാൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതെന്ന് ഡർഹാം പൊലീസ് വ്യക്തമാക്കി. അവിടെവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. സമാന രീതിയിൽ ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക