Image

അവർ വിശുദ്ധരല്ല: സി.ജെ.പി സ്ഥാപകർക്ക് തീർച്ചയായും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, അതൊരു മോശം കാര്യമല്ലെന്നും സോനം വാങ്ചുക്ക്

Published on 30 August, 2026
അവർ വിശുദ്ധരല്ല: സി.ജെ.പി സ്ഥാപകർക്ക് തീർച്ചയായും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, അതൊരു മോശം കാര്യമല്ലെന്നും സോനം വാങ്ചുക്ക്

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവരാണ് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകരെന്നും എന്നാൽ രാഷ്ട്രീയ മോഹങ്ങളുള്ളത് തെറ്റല്ലെന്നും ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. കൂടുതൽ യുവനേതാക്കൾ രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ സ്വന്തമായി രൂപീകരിക്കുകയോ ചെയ്യുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സി.ജെ.പി സ്ഥാപകർ വിശുദ്ധരല്ലെന്നും അവർക്ക് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും, എന്നാൽ അതൊരു മോശമായ കാര്യമല്ലെന്നും പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ വാങ്ചുക്ക് പറഞ്ഞു.

"അവർ വിശുദ്ധരല്ല, അവരുടെ രാഷ്ട്രീയ മോഹങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അവരെ വളരെ അടുത്തറിഞ്ഞിട്ടുണ്ട്, അവർക്ക് തീർച്ചയായും രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ അതിൽ തെറ്റൊന്നുമില്ലതാനും. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ഇത് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തലാണ്. ഇതിൽ നിന്ന് ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല അവർ. എനിക്ക് ഉറപ്പുള്ള കാര്യം അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുള്ളതാണ്, അതിൽ യാതൊരു തെറ്റുമില്ല," സോനം വാങ്ചുക്ക് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക