Image

നിങ്ങൾ ചതിയനാണ്, ഒപ്പം നിന്ന് നെഞ്ചിൽ കുത്തി, ടി.കെ ഗോവിന്ദൻ തളിപ്പറമ്പിലെ ബ്രൂട്ടസ്: ഈ പാർട്ടിയും മണ്ഡലവും ഒരിക്കലും മറക്കില്ല; കെ.കെ രാഗേഷ്

Published on 30 August, 2026
നിങ്ങൾ ചതിയനാണ്, ഒപ്പം നിന്ന്  നെഞ്ചിൽ കുത്തി, ടി.കെ ഗോവിന്ദൻ തളിപ്പറമ്പിലെ ബ്രൂട്ടസ്: ഈ പാർട്ടിയും  മണ്ഡലവും ഒരിക്കലും മറക്കില്ല; കെ.കെ രാഗേഷ്

കണ്ണൂർ: പാർട്ടിയുടെ എല്ലാവിധ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും അനുഭവിച്ച ടി.കെ ഗോവിന്ദൻ, സീസറെ ചതിച്ച ബ്രൂട്ടസിനെപ്പോലെ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. പാർട്ടി പ്രതിസന്ധികൾ നേരിടുമ്പോൾ, വിശ്വസ്തനായി കൂടെയുണ്ടായിരുന്ന നേതാവ് തന്നെ പാർട്ടിയുടെ നെഞ്ചത്ത് കുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

"തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് സാക്ഷാൻ ടി.കെ ഗോവിന്ദൻ. ഈ പാർട്ടിയുടെ കൂടെനിന്ന് പാർട്ടിയുടെ നെഞ്ചിലേക്ക് കഠാരവെച്ച് കുത്തിയ ബ്രൂട്ടസ്. എത്ര വിശ്വാസ്യതയോടെ എത്ര വലിയ ചുമതലകൾ നിങ്ങളെ ഈ പാർട്ടി എൽപ്പിച്ചിരുന്നു. നിങ്ങൾ അങ്ങനെ ചെയ്യാൻ പാടുണ്ടോ?" കെ.കെ രാഗേഷ് ചോദിച്ചു.

ഒപ്പം നിന്ന് നെഞ്ചിൽ കുത്തിയ ടി.കെ ഗോവിന്ദൻ മാഷിനെ ഈ പാർട്ടിയും തളിപ്പറമ്പ് മണ്ഡലവും ഒരിക്കലും മറക്കില്ലെന്നും നിങ്ങൾ ചതിയനാണെന്നും വർഗവഞ്ചകനാണെന്നും രാഗേഷ് പറഞ്ഞു. സിപിഎമ്മിന്റെ തളിപ്പറമ്പിലെ അപ്രതീക്ഷിത തോൽവിയിലും വോട്ടിലുണ്ടായ കുറവിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി നിർണയത്തിൽ പോരായ്മ സംഭവിച്ചുവെന്നത് തുറന്നുപറയാൻ മടിയില്ലെന്നും രാഗേഷ് വ്യക്തമാക്കി. തന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി നിർദേശിച്ചില്ല എന്ന് പാർട്ടി യോഗത്തിൽ ചോദിച്ച ഗോവിന്ദൻ, വലിയ വിപ്ലവകാരിയാണെന്ന് നടിച്ചുനടന്ന ആളാണെങ്കിലും യഥാർത്ഥത്തിൽ അധികാരമോഹിയും വർഗവഞ്ചകനുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക