Image

ആശ്രിതരായി എച് 4 വിസയിൽ എത്തുന്നവർക്കു ജോലിക്കുള്ള അനുമതി നിഷേധിക്കാൻ നീക്കം (പിപിഎം)

Published on 30 August, 2026
ആശ്രിതരായി എച് 4 വിസയിൽ എത്തുന്നവർക്കു ജോലിക്കുള്ള അനുമതി നിഷേധിക്കാൻ നീക്കം (പിപിഎം)

എച്-1 ബി വിസയിൽ വരുന്ന ജീവനക്കാരുടെ ആശ്രിതരായി എച് 4 വിസയിൽ എത്തുന്ന ഭർത്താക്കന്മാർക്കോ ഭാര്യമാർക്കോ ജോലിക്കു അനുമതി നൽകുന്നത് നിർത്തലാക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) ശുപാർശ ചെയ്തു.

നിർദിഷ്ട ചട്ടം ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന തീയതി ഡി എച് എസ് പ്രഖ്യാപിച്ചിട്ടില്ല. എച് 4 വിസയിലുള്ള ചിലർക്കു തൊഴിൽ അനുമതിക്കുള്ള ഇ എ ഡി നൽകാൻ 2015ലാണ് ഡി എച് എസ് ചട്ടം ഉണ്ടാക്കിയത്. ആ ചട്ടം റദ്ദാക്കാനാണ് ഇപ്പോൾ നിർദേശം.

ആശ്രിത ഭാര്യമാർക്കും ഭർത്താക്കന്മാർക്കും പുറമേ 21 വയസിനു താഴെയുള്ള അവിവാഹിതരായ മക്കൾക്കും എച്-4 വിസ ലഭിച്ചിരുന്നു.

നിലവിൽ ജോലി അനുമതിയുള്ളവർക്കു അത് നഷ്ടമാവില്ല. ഇതൊരു നിർദേശം മാത്രമാണു താനും.

എച്-4 വിസയിൽ ഇ എ ഡി ലഭിക്കുന്നതിൽ 90% പേരും ഇന്ത്യക്കാരാണ്. അതിൽ പലരുടെയും ഭർത്താക്കന്മാരോ ഭാര്യമാരോ ആവട്ടെ ഗ്രീൻ കാർഡിനുള്ള ദീർഘകാല കാത്തിരിപ്പിൽ പെട്ടവരും.

പുതിയ ചട്ടം വന്നാൽ 600,000 ജോലികൾ വരെ രണ്ടോ നാലോ ആഴ്ചകൾ കൊണ്ടു അമേരിക്കക്കാർക്കു ലഭ്യമാവും എന്ന റിപ്പോർട്ടുകൾക്കു ഡി എച് എസ് അല്ലെങ്കിൽ യുഎസ് സി ഐ എസ് സ്ഥിരീകരണമില്ല.

H 4 dependent visa holders may lose EADs  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക