Image

ആഗോള സർവമത സൗഹാർദത്തിനു സജീവ പിന്തുണ നൽകുന്നുവെന്നു ആർ എസ് എസ് മേധാവി (പിപിഎം)

Published on 30 August, 2026
ആഗോള സർവമത സൗഹാർദത്തിനു സജീവ പിന്തുണ നൽകുന്നുവെന്നു ആർ എസ് എസ് മേധാവി (പിപിഎം)

ലോകമൊട്ടാകെ സർവമത സൗഹാർദത്തിനു നടക്കുന്ന ശ്രമങ്ങളെ പിന്താങ്ങുന്നുവെന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് ശനിയാഴ്ച്ച ന്യൂ യോർക്ക് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. അടിത്തറയിൽ നിന്നുള്ള നിരന്തരമായ പരിശ്രമം കൊണ്ടു സംഘർഷത്തിന്റെയും അവിശ്വാസത്തിന്റെയും ആഗോള അന്തരീക്ഷം മാറ്റിയെടുക്കാൻ കഴിയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഒരു ലോകം, ഒരു മാനവികത' പരിപാടിയിൽ പങ്കെടുത്ത മത നേതാക്കളോടായി ഭഗവത് പറഞ്ഞു: "ആർ എസ് എസ് അതിന്റെ എല്ലാ കരുത്തോടും കൂടി നിങ്ങളുടെ കൂടെയുണ്ട്. കാരണം നമ്മൾ ഒരേ ചിന്താഗതിയിലാണ്." മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 180 മതനേതാക്കൾ പങ്കെടുത്തു.

മതങ്ങളിലെ വൈവിധ്യത്തെ ആദരിക്കയും സംരക്ഷിക്കയും ചെയ്യണമെന്നു ഭഗവത് പറഞ്ഞു. പല മത വിശ്വാസങ്ങൾ അന്തിമമായ സത്യത്തിലേക്ക് എത്തുന്ന പല വഴികളാണ്.

"വൈവിധ്യം നമ്മുടെ ആന്തരിക ഐക്യത്തിന്റെ അലങ്കാരം മാത്രമാണ്. അതു അംഗീകരിക്കണം. അതിനെ ബഹുമാനിക്കണം, സംരക്ഷിക്കണം.

"ഞാൻ എന്റേതായ പ്രത്യേകതകളെ സംരക്ഷിക്കുന്നതു പോലെ മറ്റുള്ളവരുടെ പ്രത്യേകതകളും സംരക്ഷിക്കേണ്ടതുണ്ട്."

ഈ സന്ദേശം ഇന്ത്യയ്ക്കു പുറത്തേക്കും എത്തിക്കാനുളള ചുമതല ആർ എസ് എസിനുണ്ടെന്നു കരുതുന്നതായി ഭഗവത് പറഞ്ഞു. "ലോകത്തോടു മുഴുവനായി അതു പറയേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു. വൈവിധ്യം സൃഷ്ടിയുടെ നിയമമാണ്. അതിനു പിന്നിലുള്ള സത്യം ഐക്യമാണ്."

മുസ്ലിംകളെ പുറത്താക്കാൻ പാടില്ല 

മുസ്ലിംകളോടുള്ള ആർ എസ് എസ് സമീപനത്തെ കുറിച്ചും ഭഗവത് സംസാരിച്ചു. 2018ൽ ഡൽഹിയിൽ നടന്ന ഒരു ചർച്ചയിൽ മുസ്ലിംകൾ തന്നോട് അവരെ ഇന്ത്യയിൽ നിന്നു പുറത്താക്കുമോ എന്നു ചോദിച്ചു. "ഞാൻ പറഞ്ഞു, ഇല്ല. അത് ഹിന്ദു സംസ്കാരമല്ല.

"ഭാരതത്തിൽ മുസ്ലിംകൾ പാടില്ലെന്നു ഏതെങ്കിലും ഹിന്ദു വിശ്വസിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവായി തുടരാൻ പാടില്ല. ഹിന്ദു എന്നു സ്വയം വിളിക്കുന്നവൻ എല്ലാ പാതകളും നയിക്കുന്നത് ഒരിടത്തേക്കു തന്നെയാണെന്നു മനസിലാക്കണം.

"എല്ലാ മനുഷ്യർക്കും അന്തസുമുണ്ട്. അതിൽ മനുഷ്യർ തമ്മിൽ വ്യത്യാസമില്ല."

2018ലെ ചർച്ചയ്ക്കു ശേഷം ഇന്ത്യയിൽ മുസ്‌ലിങ്ങളുമായും ക്രിസ്ത്യാനികളുമായും ചർച്ച തുടർന്നിട്ടുണ്ടെന്നു ഭഗവത് പറഞ്ഞു. "ചർച്ചയും സേവനവും സമുദായങ്ങളിൽ നിന്ന് ഒന്നിച്ചു തുടങ്ങണം. അതിനു രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ല. ഇക്കാര്യങ്ങൾ  സംഭവിക്കേണ്ടത് രാഷ്ട്രീയം വഴിയല്ല.

"പറയാൻ ഖേദമുണ്ട്, പക്ഷെ രാഷ്ട്രീയം സ്വന്തം കാര്യത്തിനു വേണ്ടി മാത്രമുള്ള കളിയായി മാറി എന്നതാണ് വസ്തുത."

ശക്തമായ ജനകീയ ഏകാഭിപ്രായം രൂപപ്പെടുത്താൻ കഴിഞ്ഞാൽ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നു ഭഗവത് പറഞ്ഞു. ദൃഢമായ ജനാഭിപ്രായത്തെ അവഗണിക്കാൻ ജനാധിപത്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിനു സാധ്യമല്ല. "നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മുടെ രാജ്യത്തു നിന്നു തന്നെ തുടങ്ങണം. നിസ്വാർഥ സേവനത്തിന്റെ കേന്ദ്രങ്ങൾ നിർമിച്ചാൽ ഐക്യത്തിന്റെ അന്തരീക്ഷം ഉണ്ടാവും. ലോകം കാണേണ്ട മാതൃക നമ്മുടെ നാട്ടിൽ തന്നെ കാട്ടിക്കൊടുക്കണം."

ദേശീയ നേതൃത്വ സമ്മേളനങ്ങളിൽ നിന്ന് സർവ മത ചർച്ചകൾ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നു ഭഗവത് പറഞ്ഞു. പ്രാദേശികമായ കൂട്ടായ്മകളിൽ പരസ്പര വിശ്വാസമില്ലായ്മ തിരുത്താൻ കഴിയും. എങ്ങിനെയാണ് സമുദായങ്ങൾക്കു സേവനത്തിലൂടെ സഹകരിക്കാൻ കഴിയുക എന്നും കാണാം.

"നമ്മൾ ഒത്തു പിടിച്ചാൽ നമുക്ക് ലോകത്തിന്റെ അവസ്ഥ തന്നെ മാറ്റാൻ കഴിയും."

എന്നാൽ പ്രായോഗിക തലത്തിൽ എത്തുമ്പോൾ ക്ഷമ വേണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വേരുറച്ച രീതികളും ജനങ്ങളുടെ സമീപനങ്ങളും മാറാൻ സമയമെടുക്കും.

RSS backs global interfaith push: Bhagwat

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക