Image

സ്പൈസ് ജെറ്റ് വിമാന പ്രതിസന്ധി തുടരുന്നു: കൊച്ചി-ഫുജൈറ സർവീസ് വൈകി; പ്രതിഷേധിച്ച് യാത്ര റദ്ദാക്കി യാത്രക്കാർ

Published on 29 August, 2026
സ്പൈസ് ജെറ്റ് വിമാന പ്രതിസന്ധി തുടരുന്നു: കൊച്ചി-ഫുജൈറ സർവീസ് വൈകി; പ്രതിഷേധിച്ച്  യാത്ര റദ്ദാക്കി യാത്രക്കാർ

കൊച്ചി;  സ്പൈസ് ജെറ്റ് വിമാന സർവീസുകളിലെ പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ട കൊച്ചി-ഫുജൈറ വിമാനം വൈകി. സർവീസ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാർ യാത്ര റദ്ദാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങി. 50ഓളം പേരാണ് യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. 

189 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ 50ഓളം പേർ മാത്രമാണ് ഇന്ന് വിമാനത്താവളത്തിൽ എത്തിയിരുന്നത്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക