
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ എം ഡി എം എ പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എം ഡി എം എ വേട്ടകളിലൊന്നാണിതെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം ഡി എം എ എത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.