Image

ഭഗവതിന്റെ യുഎസ് സന്ദർശനം ഇന്ത്യയിൽ രാഷ്രീയ തർക്കവിതർക്കങ്ങൾക്കു വഴിവച്ചു (പിപിഎം)

Published on 29 August, 2026
ഭഗവതിന്റെ യുഎസ് സന്ദർശനം ഇന്ത്യയിൽ രാഷ്രീയ തർക്കവിതർക്കങ്ങൾക്കു വഴിവച്ചു (പിപിഎം)

ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്റെ യുഎസ് സന്ദർശനം ഇന്ത്യയിൽ രാഷ്രീയ ചർച്ചാ വിഷയമായി. സന്ദർശനത്തെ വിമർശിച്ച കോൺഗ്രസ് പാർട്ടി, അദ്ദേഹം അവിടെ ശക്തമായ എതിർപ്പു നേരിടുകയാണെന്നു ചൂണ്ടിക്കാട്ടി. അതേ സമയം, ഭഗവതിന്റെ സന്ദർശനം അഭിമാനത്തിനു കാരണമാണെന്നു ബി ജെ പിയും ശിവ് സേനയും പറഞ്ഞു.

യുഎസിൽ എത്തിയതു മുതൽ ഭഗവത് എതിർപ്പു നേരിടുകയാണെന്നു ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് ഉദിത് രാജ് പറയുന്നത് അന്താരാഷ്ട്ര തലത്തിലും ആ സന്ദർശനം വിമർശിക്കപ്പെടുന്നു എന്നാണ്.

ഇന്ത്യ മഹത്തരമാണെന്ന് അവകാശപ്പെടുന്ന പ്രവാസികൾ സമ്പന്നരും ഗുജറാത്തികളും ആണെന്നു രാജ് പറഞ്ഞു. "അവർ കാപട്യക്കാരാണ്. ഇന്ത്യയിൽ വമ്പിച്ച സാദ്ധ്യതകൾ ഉണ്ടെന്നും തിരിച്ചു വരണമെന്നും ഭഗവത് അവരോടു അഭ്യർഥിച്ചാൽ അവർ കേൾക്കാൻ പോകുന്നില്ല."

കാനഡയിലും ഭഗവതിന് എതിർപ്പുണ്ടായെന്നു രാജ് പറഞ്ഞു.

ദളിതരെയും ക്രിസ്ത്യാനികളെയും ആർ എസ് എസ് പീഡിപ്പിക്കുന്നുവെന്നു രാജ് ആരോപിച്ചു. പള്ളികളിൽ പ്രാർഥിക്കാൻ അവർ അനുവദിക്കുന്നില്ല.  

എന്നാൽ ഭഗവതിന്റെ സന്ദർശനം ഹിന്ദു ചിന്തകളെ കുറിച്ച് ആഗോള അവബോധം ഉണ്ടാക്കുമെന്നു ബി ജെ പി പറഞ്ഞു. പാർട്ടി വക്താവ് ആർ പി സിംഗ് പറഞ്ഞു: "ഹിന്ദു തത്വചിന്തയെ കുറിച്ചുള്ള സന്ദേശം ലോകമൊട്ടാകെ എത്തണം. അതിനെ മതത്തിന്റെയോ ജാതിയുടെയോ കണ്ണിൽ കൂടി മാത്രം കാണുന്നവരുടെ കാഴ്ചപ്പാട് തെറ്റാണ്. ഹിന്ദു മതം ഒരു ജീവിത രീതിയാണ്, മതമല്ല. അതിനെ എതിർക്കുന്നവർ ആദ്യം അത് മനസിലാക്കണം. എങ്കിൽ മാത്രമേ ആർ എസ് എസിനെയും മനസിലാക്കാൻ കഴിയൂ."

ശിവ് സേനാ വക്താവ് ഷൈന എൻ സി പറഞ്ഞു: "യുഎസിൽ ഒരു ലക്ഷത്തിലേറെ ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്. അവരിൽ പ്രഫഷനലുകൾ ഉണ്ട്, ഡോക്ടർമാരും എൻജിനിയർമാരും അഭിഭാഷകരും ശാസ്ത്രജ്ഞൻമാരും ടാക്സി ഡ്രൈവർമാരും ഉണ്ട്. മോഹൻ ഭഗവത് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പ്രസംഗിക്കുന്നു എന്നത് നമുക്ക് അഭിമാനമാണ്."

Bhagwat’s US visit draws Congress criticism

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-29 22:25:29
💥🔥മൊത്തം 52-53 ലക്ഷം ഭാരതീയരിൽ ഏകദേശം പകുതിയോളം വരും ഹിന്ദു ജനസംഖ്യ അമേരിക്കയിൽ. ഒരു ലക്ഷം എന്നുള്ളത് തെറ്റായിരിക്കും. Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക