Image

തപാൽ വോട്ടിംഗ് പരിഷ്‌കരണം വേണമെന്ന ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു (പിപിഎം)

Published on 29 August, 2026
തപാൽ വോട്ടിംഗ് പരിഷ്‌കരണം വേണമെന്ന ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു (പിപിഎം)

തപാൽ വോട്ടിംഗ് സംബന്ധിച്ച ട്രംപ് ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഓർഡർ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്ജ് ഇന്ദിര തൽവാനി തടഞ്ഞു. നവംബർ 3 തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ സംരക്ഷിക്കാനുളള താത്കാലിക ഇൻജൻക്ഷൻ ഉത്തരവ് അവർ പുറപ്പെടുവിച്ചു.

രണ്ടാഴ്ചത്തേക്ക് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കാൻ പാടില്ല എന്നാണ് തൽവാനിയുടെ തീർപ്പ്. ആദ്യത്തെ തപാൽ ബാലറ്റുകൾ ഉദ്യോഗസ്ഥർ അയക്കാൻ പോകുന്ന നേരത്താണ് കോടതി ഉത്തരവ് അതിനു പച്ചക്കൊടി കാട്ടുന്നത്.

നടപടിക്രമങ്ങൾ പുതുക്കാൻ സമയമില്ലെന്നു പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് വോട്ടർമാരിൽ മൂന്നിലൊന്നു പേർ തപാൽ വോട്ടുകളെ ആശ്രയിക്കുന്നവരാണ്. അത് തടയാനുള്ള ശ്രമങ്ങൾക്കെതിരെ രണ്ടാം തവണ ഉത്തരവിട്ട തൽവാനി പ്രതികരിച്ചത് ഡെമോക്രാറ്റുകളും വോട്ടവകാശ ഗ്രൂപ്പുകളും നൽകിയ പരാതിയിലാണ്.  

വോട്ടർ പട്ടികയും ബാലറ്റുകളും സംസ്ഥാനങ്ങൾ പുതുക്കണമെന്ന പോസ്റ്റൽ സർവീസിന്റെ ആവശ്യം നടപ്പാക്കാനുള്ള സമയമില്ലെന്ന വാദം തൽവാനി അംഗീകരിച്ചു. അത് അസാധ്യമായ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.  

തിരഞ്ഞെടുപ്പിനു മുൻപ് പുതിയ ചട്ടങ്ങൾ നടപ്പാക്കാനുളള ഭരണകൂടത്തിന്റെ ശ്രമം കോടതി വ്യക്തമായും തടഞ്ഞു. സെപ്റ്റംബർ 3നു തൽവാനി കേസിൽ ഹിയറിംഗ് നടത്തും. സുപ്രീം കോടതി അപ്പീൽ ഈ ഘട്ടത്തിൽ ഉണ്ടാവാനിടയില്ല.

Judge Talwani stalls executive order on mail voting

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക