
സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യയുടെ പുതിയ കോൺസൽ ജനറലായി സതീഷ് ശിവൻ ചുമതലയേറ്റു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഓർമിച്ചു കൊണ്ട് അദ്ദേഹം മഹാത്മാ ഗാന്ധിക്കു പൂക്കൾ അർപ്പിച്ചു.
കോൺസലേറ്റിന്റെ അധികാര പരിധിയിലുള്ള ഇന്ത്യൻ പ്രവാസികളുമായി ഇടപെട്ടു സേവനം നൽകാൻ എപ്പോഴും തയാറാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ കഴിവതെല്ലാം ചെയ്യും.
മൂന്നു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോക്ടർ കെ. ശ്രീകർ റെഡ്‌ഡിക്കു പകരമാണ് ശിവൻ വരുന്നത്. ഇന്ത്യൻ സമൂഹം റെഡ്‌ഡിക്കു ഊഷ്‌മളമായ യാത്രയയപ്പു നൽകിയിരുന്നു. അദ്ദേഹം ഖത്തറിൽ അംബാസഡറായാണ് പോയത്.
India’s New Consul General Takes Over In San Francisco