Image

നിയമ സഭയിൽ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാർക്കിടയിലിരുന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

Published on 28 August, 2026
നിയമ സഭയിൽ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാർക്കിടയിലിരുന്ന് തമിഴ്നാട് മുഖ്യമന്ത്രി  ജോസഫ് വിജയ്

തമിഴ്നാട് നിയമസഭയിൽ അത്യപൂര്‍വമായ സംഭവങ്ങൾ അരങ്ങേറി. വ്യാഴാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിനിടെ, മുഖ്യമന്ത്രിയുടെ സ്ഥിരം ഇരിപ്പിടം ഒഴിവാക്കി മന്ത്രിമാർക്കൊപ്പം മുൻനിരയിൽ ഇരുന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പരമ്പരാഗത രീതികളെ മറികടന്നു. ഒരു മുഖ്യമന്ത്രി സഭയില്‍ ഔദ്യോഗിക കസേര വിട്ട് മന്ത്രിമാര്‍ക്കൊപ്പം വന്നിരിക്കുന്നത്.

ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടയിലാണ് സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്തുള്ള തന്റെ പ്രത്യേക ഇരിപ്പിടത്തിൽ നിന്ന് വിജയ് എഴുന്നേറ്റ് മന്ത്രിമാരായ കെ.എ. സെങ്കട്ടയ്യൻ, ആധവ് അർജുന എന്നിവർക്കിടയിലായി ചെന്നിരുന്നത്. സഹപ്രവർത്തകരുമായി സംസാരിക്കാനായി ജനപ്രതിനിധികൾ സീറ്റ് മാറുന്നത് സാധാരണമാണെങ്കിലും, ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ തന്റെ ഔദ്യോഗിക ഇരിപ്പിടം മാറി ഇരിക്കുന്നത് നിയമസഭാ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

Join WhatsApp News
Jayan Varghese 2026-08-28 20:36:19
ഐ ആം സംതിങ് എന്ന് വിശ്വസിക്കുന്നവർക്ക് ആ വിശ്വാസം സംരക്ഷിക്കാനായി പല വേഷങ്ങളും കെട്ടേണ്ടി വരും. ഐ ആം നത്തിങ്‌ എന്ന് വിശ്വസിക്കുന്നവർക്ക് ഒരു പക്ഷിയെപ്പോലെ സ്വതന്ത്രമായി എവിടെയും പറന്നു നടക്കാം. ജയൻ വർഗീസ്.
josecheripuram 2026-08-29 00:55:46
We often criticize others what Christ said is "A master have to serve his his followers". That's what is Christianity?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക