
ഇറാനെതിരായ യുഎസ് സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നു പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച്ച റിപ്പോർട്ടർമാരോട് പറഞ്ഞു. ഉടൻ ചർച്ചയ്ക്കു പോകില്ലെന്നു വ്യക്തമാക്കിയ ട്രംപ് അവകാശപ്പെടുന്നത് ഇറാന് സൈനിക ശക്തിയൊന്നും ബാക്കിയില്ലെന്നാണ്.
അവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. സൈന്യത്തിന് ശമ്പളം കൊടുക്കുന്നില്ല.
ഹോർമുസ് കടലിടുക്ക് തുറന്നതു കൊണ്ട് യുഎസ് സൈനിക നടപടി അവസാനിച്ചെന്ന വ്യാഖ്യാനം ശരിയല്ലെന്നും ട്രംപ് പറഞ്ഞു. "ചർച്ചയ്ക്കും നമുക്ക് താല്പര്യമില്ല."
ഇറാൻ ഉപാധികൾ വയ്ക്കും
ഖത്തറും ഒമാനും ഇടപെട്ട ശേഷം ഹോർമുസ്‍ തുറക്കാൻ ഇറാൻ പുതിയ വ്യവസ്ഥകൾ വയ്ക്കുമെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഖത്തർ പ്രധാനമന്ത്രി ടെഹ്റാനിൽ എത്തി ചർച്ച നടത്തിയ ശേഷം ഇറാൻ തന്നെ അക്കാര്യം അറിയിച്ചു.
മധ്യസ്ഥരുടെ അപേക്ഷ മാനിച്ചു ഇറാൻ ഉപാധികൾ തയാറാക്കി വരികയാണെന്നു സെക്യൂരിറ്റി ചീഫ് മുഹ്സിൻ റസായി പറഞ്ഞു. എന്നാൽ യുഎസ് അവ നടപ്പാക്കാൻ തയാറാവണം.
Military action against Iran not over: Trump