Image

ഇന്ത്യൻ ജീവനക്കാരനു ഗ്രീൻ കാർഡ് കിട്ടാൻ 179 വർഷം വരെ കാത്തിരിക്കണം (പിപിഎം)

Published on 28 August, 2026
ഇന്ത്യൻ ജീവനക്കാരനു ഗ്രീൻ കാർഡ് കിട്ടാൻ 179 വർഷം വരെ കാത്തിരിക്കണം (പിപിഎം)

യുഎസിൽ 1.2 മില്യൺ ഗ്രീൻ കാർഡ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. ഒരു ഇന്ത്യൻ ജീവനക്കാരനു ഗ്രീൻ കാർഡ് കിട്ടാൻ 179 വർഷം വരെ കാത്തിരിക്കേണ്ടി വരും.  

നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

ചൈനക്കാർക്ക് 25 വർഷം കൊണ്ടു കിട്ടാവുന്ന ഗ്രീൻ കാർഡിനാണ് ഇന്ത്യക്കാർ 179 വർഷം കാത്തിരിക്കേണ്ടി വരുന്നത്.

അപേക്ഷകൾ കുന്നുകൂടുമ്പോൾ പരമാവധി അനുവദിച്ചിട്ടുള്ള എണ്ണം കടന്നു പോകുന്നു. ഓരോ രാജ്യത്തെയും അപേക്ഷകർക്ക് അനുവദിച്ചിട്ടുള്ളത് 7% മാത്രമാണ്. അപേക്ഷകൾ കൂടുമ്പോൾ കാലതാമസവും വർധിക്കും.

ഏറ്റവും നീണ്ട കാത്തിരിപ്പു ഇബി-2 വിഭാഗത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അസാധാരണ വൈദഗ്ധ്യമുള്ള ജീവനക്കാർക്കുള്ള രണ്ടാം മുൻഗണനാ വിസയാണിത്. ഒന്നാം മുൻഗണന വരുന്ന ഇബി-1 വിഭാഗത്തിൽ നാലോ അഞ്ചോ വർഷം കൊണ്ട് ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാം.  

മൂന്നാം വിഭാഗത്തിലാണെങ്കിൽ ഇന്ത്യക്കാർക്ക് 38 വർഷം വേണം, ചൈനക്കാർക്കു 7 വർഷവും.  

Indian workers seeking US green cards could face 179-year wait

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക