
ന്യൂ യോർക്കിൽ ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്നു ആചാര്യ മഹാമണ്ഡലേശ്വർ ശ്രീ സ്വാമി അവ്ദേശ്വാനന്ദ് ഗിരി മഹാരാജ് പറഞ്ഞു. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുത്തെന്നോ അവരെ ദ്രോഹിച്ചെന്നോ ഉള്ള പരാതികൾ ഇന്ത്യൻ സംസ്കാരത്തിനെതിരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭഗവതിന്റെ സന്ദർശനം സാർവലൗകിക സാഹോദര്യവും കൂട്ടായ്മയും ഉയർത്തിക്കാട്ടുമെന്നു ന്യൂ യോർക്കിൽ സ്വാമി പറഞ്ഞു. "ഞാനും മോഹൻ ഭഗവതിന്റെ പരിപാടിയിൽ പങ്കെടുക്കും," അദ്ദേഹം പറഞ്ഞു. "ഭൂലോകം ഒന്നാകെ ഒരൊറ്റ കുടുംബമാണ് എന്ന സന്ദേശമാണ് ഞങ്ങൾ നൽകുക. ആരെയും ദ്രോഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാവരും സ്വന്തമാണ് എന്നാണ് ഞങ്ങൾ കരുതുന്നത്.
"പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാം, വിമർശിക്കാം. ആരുടെയും അവകാശങ്ങൾ നിഷേധിച്ച ചരിത്രം നമുക്കില്ല."
Protestors have right to criticise: Swami Avdheshanand Giri