Image

ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ ഉഷാറിൽ, ഭൂരിപക്ഷവും ഡെമോക്രാറ്റിക് പക്ഷത്ത് (പിപിഎം)

Published on 28 August, 2026
ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ ഉഷാറിൽ, ഭൂരിപക്ഷവും ഡെമോക്രാറ്റിക് പക്ഷത്ത് (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ 92 ശതമാനവും ഉഷാറിലാണെന്നു രാജ്യവ്യാപകമായി നടത്തിയ സർവേ കണ്ടെത്തി. വ്യക്തമായും ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമാണ് അവരുടെ നിലപാടെന്നും 2026 ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേ പറയുന്നു.

വോട്ട് ചെയ്യുമെന്നു ഉറപ്പായി പറയുന്നവർ 74% ഉണ്ട്. ഏറെക്കുറെ ഉറപ്പാണെന്നു പറയുന്നവർ മറ്റൊരു 23%.

പ്രധാന ഏഷ്യൻ വിഭാഗങ്ങളിൽ ഏറ്റവുമധികം ഉത്സാഹം കാട്ടിയത് ഇന്ത്യക്കാരാണ്. പതിവിലധികം ആവേശത്തിലാണ് ഇക്കുറിയെന്നു 43% പേർ തുറന്നു പറഞ്ഞു.

സെനറ്റ്, ഹൗസ് മത്സരങ്ങളിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം വ്യക്തമായും ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. സെനറ്റിലേക്കു 69% പേരും ഹൗസിലേക്ക് 66% പേരും ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു.

സെനറ്റിലേക്കു റിപ്പബ്ലിക്കൻ പാർട്ടിക്കു പിന്തുണ നൽകുന്നത് 22% മാത്രമാണ്.

ഫിലിപ്പിനോ വോട്ടർമാരിൽ 42% ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നു. 

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്നു: 74%. അതിൽ തന്നെ 56% പേർക്കു തീരെ മതിപ്പില്ല.

ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ 55% പേരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുമെന്നു സ്ഥിരീകരിച്ചു. 34% പേർ തപാൽ വോട്ടാണ് ഇഷ്ടപ്പെടുന്നത്.

ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ വോട്ടർമാരിൽ 64% ഡെമോക്രാറ്റുകളുടെ കൂടെയാണ്. റിപ്പബ്ലിക്കൻ പക്ഷത്തു 22% മാത്രം.

വിലക്കയറ്റമാണ് വോട്ടർമാർക്കു പ്രധാന വിഷയം.

Indian-American voters show strong enthusiasm, lean Democratic

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക