Image

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published on 28 August, 2026
                                                                                                    ഓണാഘോഷത്തിനിടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

കോതകുര്‍ശി സ്വദേശി പ്രവീണ്‍കുമാര്‍ (27) ആണ് മരിച്ചത്.  മത്സരത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ പ്രവീണ്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക