Image

നേപ്പാൾ പ്രളയത്തിൽ കാണാതായ 80 അംഗ ഇഷാ സംഘത്തിൽ 22 യുഎസ് പൗരന്മാരും (പിപിഎം)

Published on 28 August, 2026
നേപ്പാൾ പ്രളയത്തിൽ കാണാതായ 80 അംഗ ഇഷാ സംഘത്തിൽ 22 യുഎസ് പൗരന്മാരും (പിപിഎം)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 22 യുഎസ് പൗരന്മാരും ഉണ്ടെന്നു സ്ഥിരീകരണം. ആധ്യാത്മിക ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ നിന്നു നേപ്പാളിലേക്കു പോയ 80 അംഗ സംഘത്തിൽ പെട്ടവരാണ് ഈ 22 പേർ.

ഇഷ സേക്രഡ് വോക്‌സ് എന്ന ഗ്രൂപ്പിൽ കാനഡയിൽ നിന്നുള്ള 12 പേരുമുണ്ട്.

ഡാളസിൽ താമസിക്കുന്ന ആകാശ് മഹ്താനി പറയുന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ദീപക് അഹൂജ, മധു അഹൂജ എന്നിവർ അക്കൂട്ടത്തിലുണ്ട് എന്നാണ്. ഇരുവരും യുഎസ് പൗരന്മാരാണ്. ദീപക് അഹുജയ്ക് 60 വയസായതു ആഘോഷിക്കാനാണ് അവർ പോയത്.

പ്രളയം വന്നപ്പോൾ ചൈന-നേപ്പാൾ അതിർത്തിയിലെ ജിറോങ് ഇമിഗ്രെഷൻ കെട്ടിടത്തിൽ ആയിരുന്നു അവർ. അഞ്ചു നില കെട്ടിടത്തിനു മീതെ വെള്ളം ആർത്തലച്ചു പൊങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി ലഭ്യമാണ്.

ഇപ്പോൾ ടിബറ്റിലെ സാഗയിലുള്ള സദ്ഗുരുവിനു പ്രളയം ഉണ്ടായ ഓഗസ്റ്റ് 26നു ഗ്രൂപ് ലീഡർ ഇഷങ്ക പ്രവീണിൽ നിന്നു സന്ദേശം ലഭിച്ചിരുന്നു. ഇമിഗ്രെഷൻ കെട്ടിടത്തിൽ എത്തിയെന്നാണ് സന്ദേശം.  

ഫോൺ പിന്നീട് നിശ്ചലമായി

എന്നാൽ പ്രവീണിന്റെ നേപ്പാൾ ബന്ധമുള്ള ഫോൺ പിന്നീട് നിശ്ചലമായി. ഗ്രൂപ്പിനു കെട്ടിടം കടന്നു പോകാൻ കഴിഞ്ഞില്ല എന്നാണ് അതിന്റെ സൂചന. "അതായത് അവർ എല്ലാവരും ആ കെട്ടിടത്തിൽ ആയിരുന്നു എന്നു കരുതണം."

കെട്ടിടം അപ്പാടെ ഒലിച്ചു പോയെന്നു സദ്ഗുരു ചൂണ്ടിക്കാട്ടി. അവിടെ മണ്ണു മാത്രമേ ബാക്കിയുള്ളൂ. പട്ടണത്തിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിൽ പെട്ട് ഒലിച്ചു പോയി.

ഗ്രൂപ്പിൽ ഉണ്ടായിരുന്നത് 34 പുരുഷന്മാരും 46 സ്ത്രീകളുമാണ്. മൂന്നു വോളന്റിയർമാരും ഒരു ഡോക്ടറും ഉണ്ടായിരുന്നു. ഏതാനും വോളന്റിയർമാർ സമീപത്തെ ഹോട്ടലുകളിൽ താമസിച്ചിരുന്നു.

ഓസ്‌ട്രേലിയയിൽ നിന്നു 11 പേരും യുകെയിൽ നിന്നുള്ള 9 പേരും സംഘത്തിൽ ഉണ്ടായിരുന്നു. ജർമനിയിൽ നിന്നു നാലു പേർ. ഫ്രാൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതം. നെതർലൻഡ്‌സ്, ന്യൂ സിലൻഡ്, സിംഗപ്പൂർ, സ്‌പെയ്ൻ എന്നിവിടങ്ങളിൽ നിന്നു രണ്ടു പേർ വീതവും, ലിത്‌വാനിയ, ഫിൻലൻഡ്‌, ഹങ്കറി, ഇസ്രയേൽ, ഫിലിപൈൻസ്, പോർച്ചുഗൽ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും.  

ആ രാജ്യങ്ങളുടെയെല്ലാം എംബസികൾ വിവരം അറിയിച്ചെന്നു സദ്ഗുരു പറഞ്ഞു.

22 US citizens among missing in Nepal 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക