
യുഎസിൽ ശരിഅ നിയമം നിരോധിക്കാനുള്ള നിയമനിർമാണത്തിനു പിന്തുണ നൽകുമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. രാജ്യത്തു ഒരൊറ്റ നിയമ സംവിധാനം മാത്രമേ ആവശ്യമുള്ളൂ എന്നദ്ദേഹം വ്യക്തമാക്കി.
ശരിഅ നിരോധിക്കുന്ന നിയമത്തിനു ഒപ്പിടുമോ എന്ന് വലതുപക്ഷ നിരീക്ഷകൻ ഗ്ലെൻ ബെക്ക് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ശരിഅ നിയമം ഈ രാജ്യത്തിനുള്ളതല്ല. ചില സ്ഥലങ്ങളിൽ നടപ്പിലുണ്ടെന്നു അറിയാം. അത് അധികൃതർ വിലക്കും."
നിരോധനം സാമാന്യ ബുദ്ധിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്തുണയ്ക്കാൻ കഴിയുന്നതാണ്. "രാഷ്ട്രീയ ആദർശത്തിന്റെ കാര്യമില്ല. ആ നിയമം ഈ നാട്ടിൽ പാടില്ല."
ഫെഡറൽ നിയമം വഴിയോ എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയോ നിരോധനം കൊണ്ടുവരിക എന്നു ട്രംപ് വ്യക്തമാക്കിയില്ല.
രാജ്യത്തെ നിയമം മികച്ചതാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപ് അതിനു പകരം മറ്റൊന്ന് ആവശ്യമില്ലെന്നു പറഞ്ഞു.
റിപ്പബ്ലിക്കൻ യുവജനങ്ങൾ വിലക്കയറ്റത്തിൽ അസ്വസ്ഥരാണെന്നു ബെക്ക് പറഞ്ഞപ്പോൾ അതിനു ഉത്തരവാദികൾ ഡെമോക്രാറ്റുകൾ ആണെന്നു ട്രംപ് വാദിച്ചു. "അവരുടെ ഭരണകാലത്തു നിന്നു കൈമാറിയതാണ് ഈ വിലക്കയറ്റം. ഇന്ധനം, ഗ്രോസറി. മുട്ട എന്നിങ്ങനെ നിരവധി വിലകൾ ഞങ്ങൾ പിടിച്ചു താഴ്ത്തി. ബീഫ് വിലകളും കുറയുന്നുണ്ട്."
Trump backs ban on Sharia law in US