Image

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്

Published on 27 August, 2026
കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി നാടുവിട്ട 17 കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്

കണ്ണൂർ: മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്‍റെ പേരിൽ കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതിയ ശേഷം നാടുവിട്ട 17കാരൻ വാരണാസിയിലെത്തിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം. വാരണാസിയിലെത്തിയ അന്വേഷണ സംഘം പ്ലസ് ടു വിദ‍്യാർഥിയായ ശിവസൂര‍്യയ്ക്ക് വേണ്ടി സിസിടിവി ക‍്യാമറകൾ അടക്കം പരിശോധിച്ചെങ്കിലും സൂചനകൾ ഒന്നും തന്നെ ലഭിച്ചില്ല.

കുട്ടി കേരളത്തിലെവിടെയെങ്കിലും ജോലി ചെയ്തു ജീവിക്കുകയായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കാശിക്ക് പോകുന്നുവെന്ന് കുറിപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രണ്ട് ദിവസം മുൻപ് വാരണാസിയിലെത്തി പരിശോധന ആരംഭിച്ചത്.

രണ്ടു ദിവസം കൂടി പരിശോധന തുടർന്നേക്കും. കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക