
ന്യൂ യോർക്ക് ബ്രൂക്ലിനിൽ കവർച്ചക്കാരന്റെ വെടിയേറ്റു മരിച്ച ബംഗ്ളദേശ് സ്വദേശി എം ഡി യുസുഫ് (44) നാട്ടിൽ ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നുവെന്നു അദ്ദേഹം ജോലി ചെയ്‌തിരുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിന്റെ ഉടമ പറയുന്നു.
ബ്രൗൺസ്വില്ലിൽ ന്യൂപോർട്ട് സ്ട്രീറ്റിനടുത്തു റോക്വേ അവന്യുവിൽ അമേരിക്കൻ ബെസ്റ്റ് വിങ്‌സ് ആൻഡ് പിസയിൽ ജോലി ചെയ്തിരുന്ന യുസുഫിനു ഞായറാഴ്ച്ച രാത്രിയാണ് വെടിയേറ്റത്. 39 വയസുള്ള സഹപ്രവർത്തകനും വെടിയേറ്റുവെങ്കിലും അയാൾ രക്ഷപെട്ടു.
"യുസുഫ് വെറും ജീവനക്കാരൻ ആയിരുന്നില്ല," സ്റ്റോറിന്റെ സഹ ഉടമ റസൽ പറഞ്ഞു. "അയാൾ ഞങ്ങൾക്കെല്ലാം ഉറ്റ സുഹൃത്തു കൂടി ആയിരുന്നു. വളരെ ദുഖകരം. സത്യം പറഞ്ഞാൽ അയാൾ വളരെ ദരിദ്രമായ കുടുംബത്തിൽ നിന്നാണ് വരുന്നത്. ആ കുടുംബം മൊത്തം മൊത്തം അയാളെ കഴിഞ്ഞു വന്നത്."
അച്ഛൻ, 'അമ്മ, ഭാര്യ, മൂന്നു 12 വയസും വയസുമുള്ള പെണ്മക്കൾ എന്നിവരൊക്കെ ആ വരുമാനം കൊണ്ടാണ് കഴിഞ്ഞുവന്നത്. "ഇനി എങ്ങിനെയാണ് അവർ ജീവിക്കുക എന്നറിയില്ല."
ആക്രമണം നടന്ന സമയത്തു റസൽ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നില്ല. കച്ചവടം കഴിഞ്ഞിരുന്നു. റെസ്റ്റോറന്റിൽ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കു മാത്രം കടക്കാനുള്ള കതകു തുറന്നു കിടന്നിരിക്കാമെന്നു റസൽ പറയുന്നു. അക്രമി ആ വഴിയാവാം അകത്തു കടന്നത്.
അയാൾ ഉടൻ നിറയൊഴിച്ചെന്നു റസൽ പറഞ്ഞു. രക്ഷപെട്ട ജീവനക്കാരനാണ് ആദ്യം വെടിയേറ്റത്. യൂസഫ് റജിസ്റ്ററിനടുത്താണ് നിന്നിരുന്നത്. അയാൾക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞില്ല. "തലയിലാണ് വെടിയേറ്റത്."
ജെസുസ് അക്കോസ്റ്റ (31) എന്നയാളാണ് അക്രമിയെന്ന് പോലീസ് പറയുന്നു. ആളെ പിടികൂടാൻ പോലീസ് സഹായം അഭ്യർഥിച്ചു.
Fast food worker whom robber killed was sole breadwinner