Image

നേപ്പാള്‍ പ്രളയം: വിനോദസഞ്ചാരത്തിന് പോയ 36 മലയാളികളും സുരക്ഷിതര്‍

Published on 27 August, 2026
നേപ്പാള്‍ പ്രളയം: വിനോദസഞ്ചാരത്തിന് പോയ 36 മലയാളികളും സുരക്ഷിതര്‍


തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടുപോയ 36 മലയാളികളും സുരക്ഷിതരാണെന്ന് തൃക്കരിപ്പുര്‍ എംഎല്‍എ സന്ദീപ് ജി.വാര്യര്‍. 
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നാലു പേരും സംഘത്തിലുണ്ട്. ഇവരുമായി നേരിട്ട് ഫോണില്‍ സംസാരിച്ചുവെന്നും വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തുവെന്ന് എംഎല്‍എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിന് ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും തുടര്‍സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയി പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെട്ടുപോയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന വിവരം ഏറെ ആശ്വാസത്തോടെ അറിയിക്കട്ടെ. ഈ സംഘത്തില്‍ നമ്മുടെ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള നാലുപേരുമുണ്ട്. അവരുമായി നേരിട്ട് ഫോണില്‍ സംസാരിക്കുകയും വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. നിലവില്‍ അവര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിന് ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും തുടര്‍സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും എത്രയും വേഗം സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്താന്‍ കഴിയട്ടെ.

സന്ദീപ് വാര്യര്‍ എംഎല്‍എ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക