
തിരുവനന്തപുരം: കിടപ്പിലായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവര്‍ച്ച നടത്തിയത്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ ഐ ഫോണ്‍ ഇവിടെനിന്നും കവര്‍ന്നു.
സംഭവത്തില്‍ ലിബിന്‍, അക്ഷയ്, ആശിഷ് എന്നിവരെ പോലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികള്‍ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വിരോധമാണ് കവര്‍ച്ചയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ലിബിന്‍ പോക്‌സോ ഉള്‍പ്പെടെ അഞ്ച് കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കല്‍ കോളെജില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയ കേസിലും പ്രതിയാണ്.
വീട്ടില്‍ നിന്നു ഫോണ്‍ കവര്‍ന്ന് മടങ്ങിയ പ്രതികളെ എടയ്‌ക്കോടുവച്ച് നരുവാമൂട് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.