Image

താമരശേരിയില്‍ ആശുപത്രിയിലേക്ക് പോയ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി

Published on 27 August, 2026
താമരശേരിയില്‍ ആശുപത്രിയിലേക്ക് പോയ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി


 

കോഴിക്കോട്: താമരശേരിയില്‍ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശേരി കൈതപ്പൊയില്‍ തെക്കെപറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്. താമരശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240, 9497975716, 9406414401.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക