Image

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്ത് മരിച്ചു

Published on 27 August, 2026
 പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്ത് മരിച്ചു

 

പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ കാഞ്ഞിക്കുളത്ത് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ഡ്രൈവര്‍ തിരൂര്‍ക്കാട് സ്വദേശി നാസര്‍ (29) ആണ് മരിച്ചത്.

കണ്ടെയ്‌നര്‍ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക