
ഇറാൻ യുദ്ധം തീർക്കാൻ നയതന്ത്ര നീക്കങ്ങൾ വീണ്ടും സജീവമായി. യുഎസ്-ഇറാൻ ചർച്ചകൾക്കു വേദി ഒരുക്കിയ പാക്കിസ്ഥാന്റെ സൈനിക മേധാവി പ്രസിഡന്റ് ട്രംപിന്റെ സന്ദേശവുമായി ഇറാൻ നേതാക്കളെ കണ്ടു മടങ്ങിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽ താനി വ്യാഴാഴ്ച്ച ടെഹ്റാനിൽ എത്തുമെന്നു ദോഹയിൽ നിന്ന് അറിയിപ്പുണ്ടായി. യുദ്ധം തീർക്കാനുളള ശ്രമങ്ങൾ തുടരാനാണ് ഈ സന്ദർശനമെന്നു വ്യക്തമായി തന്നെ വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രി ബാദർ ബിൻ ഹമദ് അൽ ബുസൈദി കഴിഞ്ഞ ദിവസം ടെഹ്റാനിൽ വീണ്ടും എത്തിയിരുന്നു.
സാമ്പത്തിക-സൈനിക നടപടികൾ ഫലം കാണുന്നുണ്ടെന്നും ചർച്ചകളിൽ തനിക്കു തിരക്കൊന്നും ഇല്ലെന്നും ട്രംപ് അതിനിടെ ഖത്തറിന്റെ 'അൽ ജസീറ' ടെലിവിഷനോടു പറഞ്ഞു.
ഒമാനുമായി ഹോർമുസ് ഗതാഗതം നിയന്ത്രിക്കുന്ന ധാരണ ആയെങ്കിലും കടലിടുക്ക് അടഞ്ഞു തന്നെ കിടപ്പാണെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ജൂൺ 17നു ഒപ്പുവച്ച ധാരണകൾ നടപ്പാക്കാൻ യുഎസ് തയാറായാൽ മാത്രമേ അത് തുറക്കൂ.
Qatar joins in diplomatic effort to end Iran war