Image

ഇറാൻ യുദ്ധം വൈകാതെ തീരുമെന്നു ട്രംപ്; ആയത്തൊള്ള മുജ്തബ ജീവിച്ചിരിപ്പുണ്ട് (പിപിഎം)

Published on 27 August, 2026
ഇറാൻ യുദ്ധം വൈകാതെ തീരുമെന്നു ട്രംപ്; ആയത്തൊള്ള മുജ്തബ ജീവിച്ചിരിപ്പുണ്ട് (പിപിഎം)

ഇറാൻ യുദ്ധം ഏറെ വൈകാതെ തീരാൻ സാധ്യതയുമുണ്ടെന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. ഇറാൻ പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി ജീവിച്ചിരിപ്പുണ്ടെന്നു ട്രംപ് കരുതുന്നു. "എന്നാൽ അദ്ദേഹത്തിനു വളരെ ഗുരുതരമായി പരുക്കേറ്റിരിക്കാൻ സാധ്യതയുണ്ട്. മരിച്ചെന്നു ഞാൻ കരുതുന്നില്ല.

"അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തും കൈയ്യിലും കാലിലും മൊത്തം പരുക്കേറ്റിട്ടുണ്ട്. അതിഗുരുതരമായ പരുക്കുകൾ. പക്ഷെ അദ്ദേഹം മരിച്ചുവെന്നു ഞാൻ കരുതുന്നില്ല," ബ്രോഡ്കാസ്റ്റർ ഗ്ലെൻ ബെക്കിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 

ഖമേനായിയുമായി സംസാരിക്കുന്നതായി ഇറാൻ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. "അതൊരു മികച്ച ഷോയാണ്. എപ്പോഴും അദ്ദേഹത്തിന്റെ അംഗീകാരം തേടുന്നതായി അവർ നടിക്കുന്നു."  

വെനസ്വേലയിലെ പോലെ വലിയൊരു വിജയം ഇറാനിലും ഉടൻ ഉണ്ടാവും എന്നു ട്രംപ് അവകാശപ്പെട്ടു. ഇറാനെ സൈനികമായി തീർത്തു കളഞ്ഞു. അവർ സൈന്യത്തിനു ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയിലായി.

ഹോർമുസ് കടലിടുക്ക് തുറക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. വൻ തോതിൽ എണ്ണ കൊണ്ടുപോകുന്നുണ്ട്. മൈനുകളൊക്കെ നീക്കം ചെയ്തു.

Trump says Iran war may end ‘fairly soon’ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക