Image

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും കൗമാരക്കാരെ നിയന്ത്രിക്കുന്ന $18 ബില്യൺ ഒത്തുതീർപ്പിനു മെറ്റാ തയ്യാർ (പിപിഎം)

Published on 27 August, 2026
ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും  കൗമാരക്കാരെ  നിയന്ത്രിക്കുന്ന $18 ബില്യൺ ഒത്തുതീർപ്പിനു മെറ്റാ തയ്യാർ (പിപിഎം)

കൗമാരക്കാരെ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രിക്കുന്ന സുപ്രധാന ഒത്തുതീർപ്പിനു മെറ്റാ വഴങ്ങി. 10 വർഷം കൊണ്ടു $18 ബില്യൺ ചെലവിടുന്ന തീർപ്പു നടപ്പാക്കാൻ സ്നാപ്പ്, ടിക്‌ടോക്, യൂട്യൂബ് എന്നീ സാമൂഹ്യ മാധ്യമങ്ങളോടും  മെറ്റാ അഭ്യർഥിച്ചു.  

"കൗമാരക്കാരെ സഹായിക്കുക, മാതാപിതാക്കളെ ശക്തിപ്പെടുത്തുക," മെറ്റാ തുറന്ന കത്തിൽ പറഞ്ഞു.

കരാർ അനുസരിച്ചു കൗമാരക്കാരെ ദിവസവും രണ്ടു മണിക്കൂറിലധികം ഫെയ്‌സ്‌ബുക്കിലോ ഇൻസ്റ്റയിലോ കയറാൻ അനുവദിക്കില്ല. അർധരാത്രി മുതൽ രാവിലെ ആറു മണി വരെയും നിരോധനമുണ്ട്.

എന്നാൽ മെസേജിങ് സാധ്യമാണ്.

സ്കൂൾ സമയത്തു നോട്ടിഫിക്കേഷൻ ഉണ്ടാവില്ല. ഉപയോഗിക്കുന്ന ആളുടെ പ്രായം കണ്ടെത്താൻ കൂടുതൽ ശക്തമായ സംവിധാനം നടപ്പാക്കും.

മാർക്ക് സക്കർബർഗിന്റെ മെറ്റാ പറഞ്ഞു: "ഈ നിയന്ത്രണങ്ങൾ കൊണ്ടു കൗമാരക്കാർക്കു പ്രയോജനം ലഭിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷെ ഞങ്ങൾക്ക് ഒറ്റയ്ക്കിതു ചെയ്യാനാവില്ല. ടിക്‌ടോക്, യൂട്യൂബ് എന്നിവയും ഇതേ നിയന്ത്രണങ്ങൾ നടപ്പാക്കണം."

അവർ സഹകരിച്ചാൽ നിയന്ത്രണം രണ്ടു മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറയ്ക്കാൻ കഴിയുമെന്നു മെറ്റാ പറയുന്നു. അവർ സഹകരിച്ചാൽ ഒത്തുതീർപ്പു തുക $12 ബില്യണിൽ നിന്ന് $17 ബില്യൺ ആക്കാൻ മെറ്റാ തയാറാണ്.

പങ്കെടുക്കുന്ന സ്റ്റേറ്റുകൾക്കു $12.7 ബില്യൺ ലഭിക്കും.  

മെറ്റാ മാത്രം വിചാരിച്ചാൽ ഇതു ഫലപ്രദമായി നടപ്പാക്കാൻ കഴിയില്ലെന്നു അവർ ചൂണ്ടിക്കാട്ടുന്നു.

യുഎസ് സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും മെറ്റാ അംഗീകരിച്ച വ്യവസ്ഥകൾ 10 വർഷത്തേക്ക് നിലനിൽക്കും. കോടതി അംഗീകരിക്കേണ്ടതുണ്ട്.

Meta agrees $18 billion teen safety deal

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക