Image

യുഎസ്-സൗദി ആണവ കരാർ ട്രംപ് കോൺഗ്രസിന്റെ അംഗീകാരത്തിനു സമർപ്പിച്ചു (പിപിഎം)

Published on 26 August, 2026
യുഎസ്-സൗദി ആണവ കരാർ ട്രംപ് കോൺഗ്രസിന്റെ അംഗീകാരത്തിനു സമർപ്പിച്ചു (പിപിഎം)

സൗദി അറേബ്യയുമായി ഒപ്പുവച്ച ആണവ കരാർ കോൺഗ്രസിന്റെ അംഗീകാരത്തിനു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് സമർപ്പിച്ചു. എന്നാൽ ഇസ്രയേലുമായി സൗദി ബന്ധങ്ങൾ സ്ഥാപിച്ചാൽ മാത്രമേ അത് അംഗീകരിക്കാവൂ എന്ന വ്യവസ്ഥ ഉന്നയിച്ചിട്ടുണ്ട്. 

ഇറാനിലെ അണുശക്തി പരിപാടി അവസാനിപ്പിക്കാൻ യുദ്ധം ചെയ്യുന്ന യുഎസ് സ്വന്തം ആണവ പരിപാടി മിഡിൽ ഈസ്റ്റിൽ തന്നെ മറ്റൊരു രാജ്യത്തിനു കൈമാറുന്നത് യുഎസ് കോൺഗ്രസിൽ വലിയ ചർച്ചാ വിഷയമാകും. നവംബർ തിരഞ്ഞെടുപ്പിൽ ട്രംപിനു കോൺഗ്രസ് കൈവിട്ടു പോയാൽ കാര്യങ്ങൾ സങ്കീർണമാവുകയും ചെയ്യും. 90 ദിവസത്തെ വിലയിരുത്തൽ സമയമാണ് കോൺഗ്രസിനു നൽകിയിട്ടുളളത്.

വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നത് സൗദി ആണവ പദ്ധതി വികസിപ്പിക്കുന്നതിൽ യുഎസ് കമ്പനികൾ പ്രധാന പങ്കു വഹിക്കും എന്നാണ്. അതേ സമയം സൗദി യുറേനിയം സമ്പുഷ്ടമാക്കാൻ ശ്രമിക്കാം എന്ന സാധ്യതയും ഉയരുന്നുണ്ട്. എന്നാൽ അതുണ്ടാവില്ലെന്നാണ് ട്രംപ് പറയുന്നത്.

ഇസ്രയേലിനെ അംഗീകരിക്കാൻ സൗദി തയാറായിട്ടില്ല. യു എ ഇ, ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങൾ അവരുമായി ഏബ്രഹാം കരാർ ഒപ്പുവച്ചുവെങ്കിലും സൗദി അതിനു മടിച്ചു നിൽക്കുന്നത് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അറിയുന്നതു കൊണ്ടാണ്.

സൗദി ആ കരാർ ഒപ്പുവയ്ക്കണമെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സൗദി അതിനു പ്രതികരിച്ചില്ല. ഇസ്രയേലിനെ അംഗീകരിക്കണമെങ്കിൽ പലസ്തീൻ രാഷ്ട്രം ഉണ്ടാവണം എന്നതാണ് സൗദി അറേബ്യയുടെ അറിയപ്പെട്ട നിലപാട്.  

Trump sends Saudi nuke pact to Congress

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക