
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച്ച ചുമത്തിയ 50% തീരുവകൾക്കു ബദലായി കാനഡ ചൊവാഴ്ച്ച അമേരിക്കൻ ഉത്പന്നങ്ങൾക്കു 50% തീരുവ പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 മുതൽ കാനഡ ഏതാണ്ട് 700 യുഎസ് ഉത്പന്നങ്ങൾക്കു 15% മുതൽ 50% വരെ പിരിക്കും.
യുഎസ് തീരുവ ചുമത്തിയ പോലെ വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, വനം ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കു കാനഡ തിരിച്ചടിച്ചിട്ടുണ്ട്. അതിനു പുറമെ ഡിഷ്‌വാഷർ, വാഷിംഗ് മെഷീൻ, സ്റ്റവ് തുടങ്ങിയ ഗാർഹിക ഇനങ്ങൾക്കുമുണ്ട്. എന്നാൽ ഏറ്റവും പ്രധാനം അമേരിക്കൻ സ്റ്റീലിന്റെ വർധനയാണ്: 50%. അലുമിനിയത്തിനും ഉണ്ട് അതേ വർധന.
ഒട്ടനവധി സമുദ്ര ഉത്പന്നങ്ങളും പട്ടികയിലുണ്ട്.
കാനഡ വർഷം തോറും $272 ബില്യൺ അമേരിക്കൻ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. തീരുവ ചുമത്തുന്നത് പണമുണ്ടാക്കാനല്ലെന്നും കനേഡിയൻ നിർമാതാക്കളെ സംരക്ഷിക്കാനാണെന്നന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തീരുവ ചുമത്തുന്ന ചില യുഎസ് ഉത്പന്നങ്ങൾ ട്രംപിനെ സഹായിച്ച യുഎസ് സംസ്‌ഥാനങ്ങളിൽ നിന്നു വരുന്നതാണെന്നു വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു. വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും അതിൽ ഉൾപ്പെടുന്നു.
Canada retaliates with tariffs as high as 50%