Image

സൗത്ത് കരളിന റിപ്പബ്ലിക്കൻ സെനറ്റ് പ്രൈമറിയിൽ ഡാർലിൻ ഗ്രെയമിനു വിജയം (പിപിഎം)

Published on 26 August, 2026
സൗത്ത് കരളിന റിപ്പബ്ലിക്കൻ സെനറ്റ് പ്രൈമറിയിൽ ഡാർലിൻ ഗ്രെയമിനു വിജയം (പിപിഎം)

അന്തരിച്ച സൗത്ത് കരളിന സെനറ്റർ ലിൻഡ്‌സെ ഗ്രെയമിന്റെ സഹോദരി ഡാർലിൻ ഗ്രെയം യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി. ഇടക്കാല സെനറ്ററായ അവർ ചൊവാഴ്ച്ച നടന്ന റൺ-ഓഫിൽ വിജയം കണ്ടത് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെയാണ്.

കടുത്ത യാഥാസ്ഥിതികനായ റെപ്. റാൽഫ് നോർമനെ ഡാർലിൻ ഗ്രെയം (62) തോല്പിച്ചത് 48നെതിരെ 52% വോട്ട് നേടിയാണ്. ട്രംപിന്റെ പിന്തുണയിൽ ആദ്യ റൗണ്ട് ജയിക്കാൻ കഴിയാതിരുന്ന അവർ റൺ-ഓഫിൽ നേടിയ ഭൂരിപക്ഷം കനത്തല്ലെങ്കിലും നവംബർ 3നു ജയിച്ചു കയറാൻ റിപ്പബ്ലിക്കൻ കോട്ടയിൽ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് വിലയിരുത്തൽ. 

ഡാർലിൻ ഗ്രെയമിനെ ജയിപ്പിക്കാൻ ട്രംപ് റാലി നടത്തുകയും തന്റെ സൂപ്പർ പി എ സിയുടെ പിന്തുണ നൽകുകയും ചെയ്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തത് അവർക്കെതിരെ എതിരാളികൾ വിഷയമാക്കിയിരുന്നു. 

നവംബർ 3നു ഡെമോക്രാറ്റിക് സ്ഥാനാർഥി ഡോക്ടർ ആനി ആൻഡ്രുസിനെ നിഷ്പ്രയാസം തോൽപിക്കാൻ ഗ്രെയമിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Darline Graham wins GOP primary for Senate 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക