
എച്-1 ബി പ്രോഗ്രാം ഉടച്ചു വാർക്കാനുളള ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിന്റെ (ഡി എച് എസ്) പുതിയ നിർദേശങ്ങൾ വൈറ്റ് ഹൗസിൽ പരിശോധിച്ചു വരുന്നുവെന്നു റിപ്പോർട്ട്. ഏറ്റവുമധികം എച്-1 ബി വിസകൾ വാങ്ങുന്നത് ഇന്ത്യക്കാരാണ് എന്നതിനാൽ ഇതിന്റെ ഗുണദോഷങ്ങൾ ഇന്ത്യയെ ആയിരിക്കും ഏറ്റവും ബാധിക്കുക.
'Reforming the H-1B Nonimmigrant Visa Classification Program' എന്ന പേരിലുളള ശുപാർശകൾ തിങ്കളാഴ്ചയാണ് ഡി എച് എസ് വൈറ്റ് ഹൗസ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫെയേഴ്സ് ഓഫിസിനു സമർപ്പിച്ചത്. സാമ്പത്തികമായി പ്രാധാന്യമുള്ള നിർദേശങ്ങൾ എന്നു ഡി എച് എസ് അതിനെ വിശേഷിപ്പിക്കുന്നു.
നിർദേശങ്ങൾ നടപ്പാക്കിയാൽ വർഷം തോറും $100 മില്യന്റെ പ്രയോജനമാണ് പ്രതീക്ഷിക്കുന്നത്. സമ്പദ് വ്യവസ്ഥ, തൊഴിലുകൾ, ഉല്പാദന ക്ഷമത ഇവയെയൊക്കെ ബാധിക്കും.
എന്നാൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. യോഗ്യതാ മാനദണ്ഡങ്ങളോ തൊഴിലുടമ പാലിക്കേണ്ട വ്യവസ്ഥകളോ വേതന നിയമങ്ങളോ തൊഴിൽ നൽകുന്ന പ്രക്രിയയോ മറ്റോ എത്രമാത്രം മാറുമെന്നും വ്യക്തമല്ല.
വൈറ്റ് ഹൗസിന്റെ അവലോകനം തീർക്കാൻ തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല. അംഗീകരിക്കപ്പെട്ട ശേഷം മാത്രമേ വ്യവസ്ഥകൾ പുറത്തു വിടൂ. അതുവരെ പുതിയ നിർദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളും ആവശ്യമില്ല.
വിസ ഫീ $103,265 ആക്കി ഉയർത്താൻ ചൊവാഴ്ച്ച യുഎസ് സി ഐ എസ് നൽകിയ നിർദേശവും ഇതുമായി ബന്ധമില്ല.
US prepares wider overhaul of H-1B visas