Image

ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല നേട്ടം; ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും ലോക റാങ്കിംഗില്‍ വന്‍ മുന്നേറ്റം

Published on 25 August, 2026
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല നേട്ടം; ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും ലോക റാങ്കിംഗില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി ; ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരങ്ങളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ലോക റാങ്കിംഗില്‍ വന്‍ മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിംഗ് പട്ടിക പ്രകാരം 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇവര്‍ 27-ാം സ്ഥാനത്തെത്തി. 39ല്‍ നിന്നാണ് ഇരുവരും 27ലേക്ക് ഉയര്‍ന്നത്. 

അടുത്തിടെ സമാപിച്ച ബി ഡബ്ല്യു എഫ് (ആണഎ) ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ഇരുവരുടെയും ആകെ പോയിന്റ് നേട്ടം 44,192 ആയി. കഴിഞ്ഞാഴ്ചയിലെ റാങ്കിംഗില്‍ 33,692 പോയിന്റായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്.

ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെ മുന്നേറാന്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് കഴിഞ്ഞിരുന്നു. 2011-ല്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിന് ശേഷം ഈ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡിയായി ഇവര്‍ മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക