
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴ ഈടക്കാന്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കി. വാഹന മോഡിഫിക്കേഷനെതിരെ മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസും കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത്.
വാഹനത്തില്‍ എത്ര മോഡിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടോ അത്രയും തവണ പിഴയീടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല മോഡിഫിക്കേഷന്‍ മാറ്റി യഥാര്‍ഥ രീതിയിലേക്ക് മാറ്റി എന്നുറപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എത്ര വാഹനങ്ങള്‍ പരിശോധിച്ചു, എത്ര തുക ഈടാക്കിയെന്നത് അടുത്ത മൂന്നാം തിയ്യതിക്കുള്ളില്‍ മുഴുവന്‍ ആര്‍ ടി ഒമാരും റിപോര്‍ട്ട് നല്‍കണമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു. കൂടുതൽ കണ്ടെത്തുക