Image

യുക്രൈനിലെ ജനതയുടെ ബലം പ്രാർത്ഥനയാണ്: സിസ്റ്റർ ലിജി

വത്തിക്കാൻ ന്യൂസ് Published on 25 August, 2026
യുക്രൈനിലെ ജനതയുടെ ബലം പ്രാർത്ഥനയാണ്: സിസ്റ്റർ ലിജി

റഷ്യ-യുക്രൈൻ യുദ്ധം ഏറെ ദുരിതപൂർണ്ണമായ അവസ്ഥകളിലേക്ക് സാധാരണക്കാരായ ആളുകളെ തള്ളി വിടുന്ന സാഹചര്യത്തിൽ ഉക്രൈനിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള സമർപ്പിതയായ, സിസ്റ്റർ ലിജി പയ്യപ്പിള്ളി, സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടും, ആളുകളുടെ വേദനകൾ എടുത്തു പറഞ്ഞുകൊണ്ടും, വത്തിക്കാൻ മാധ്യമത്തിന് അഭിമുഖം അനുവദിച്ചു.

സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് സഭയിൽ അംഗമായ  സിസ്റ്റർ ലിജി പയ്യപ്പിള്ളി, 25 വർഷങ്ങൾക്കു മുൻപാണ്, മിഷൻ പ്രവർത്തനങ്ങൾക്കായിട്ട്, യുക്രൈനിൽ എത്തിച്ചേരുന്നത്. യുദ്ധം ആരംഭിച്ച ആദ്യ നാളുകൾ മുതൽ,  ആളുകളുടെ സുരക്ഷക്ക് വേണ്ടി, സ്വന്തം ജീവൻ പോലും പണയം അച്ചുകൊണ്ട്, സിസ്റ്റർ നടത്തിയ സേവനങ്ങൾ, ഏറെ അഭിനന്ദാർഹമാണ്. രാജ്യത്തിന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായി, 2019 ൽ സിസ്റ്ററിനു യുക്രൈൻ സർക്കാർ, ബഹുമാനാർത്ഥം പൗരത്വം നൽകിയിട്ടുണ്ട്.

യുക്രൈനിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പവ്ഷിനോ എന്ന ഗ്രാമത്തിൽ, തന്റെ സന്ന്യാസ സഭയുടെ മഠത്തിൽ വിശ്വാസികൾക്ക് ആത്മീയ സേവനം നൽകികൊണ്ട്, ആളുകളെ, യുദ്ധത്തിന് നടുവിലും, തളർന്നു പോകാതെ ജീവിക്കുവാനുള്ള പിന്തുണ നൽകുകയാണ് സിസ്റ്റർ ലിജി. വത്തിക്കാൻമാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ, യുദ്ധമുഖത്തെ നഗരങ്ങളിലേക്കുള്ള തന്റെ യാത്രകളെക്കുറിച്ചും അധിനിവേശത്തെ നേരിടുന്നതിൽ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സിസ്റ്റർ വിശദീകരിക്കുന്നു.

"മിസൈലുകളോ ഡ്രോണുകളോ എപ്പോൾ വരുമെന്ന് അറിയാത്തതിനാൽ ഞങ്ങൾ ഓരോ ദിവസവും ഭയത്തോടെയാണ് ഉറങ്ങാൻ പോകുന്നത്. ഓരോ പ്രഭാതത്തിലും ഞങ്ങൾ ഉണർന്നതിന് ദൈവത്തിന് നന്ദി പറയുന്നു, ഓരോ വൈകുന്നേരവും ഞങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിൽ നന്ദി പറയുന്നു.  യുക്രൈൻകാർ വളരെ അപകടകരമായ ഒരു സമയത്തിലാണ്  ജീവിക്കുന്നത്. എന്നാൽ എല്ലാ രാജ്യങ്ങളെയും പോലെ സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്", സിസ്റ്റർ ലിജി പങ്കുവച്ചു.

തന്റെ സന്ന്യാസ സഭയുടെ പ്രത്യേകതയായ ദിവ്യകാരുണ്യ ആരാധനയെയും സുവിശേഷ പ്രഘോഷണത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട്, ദൈവം തന്റെ ജീവിതത്തിൽ ഇടപെട്ട അനുഭവം സിസ്റ്റർ പങ്കുവയ്ക്കുന്നു. ഇന്ന് യുക്രൈനിൽ ജനത അനുഭവിക്കുന്ന യാതനകളും സിസ്റ്റർ എടുത്തു പറഞ്ഞു. ബന്ധുക്കളെ കാണാതായവർ, മക്കളെ നഷ്ടപ്പെട്ട അമ്മമാർ, വിധവകൾ എന്നിവരാണ് ഇന്ന് തന്റെ മഠത്തിൽ കൂടുതലായി എത്തുന്നതെന്നും, അവരെ ആശ്വസിപ്പിക്കാനും അവർക്കായി പ്രാർത്ഥിക്കാനും സാധിക്കുന്നത് വലിയൊരു പുണ്യമായി കാണുന്നുവെന്നും സിസ്റ്റർ പറഞ്ഞു.

ഉക്രൈനിൽ നിന്നുള്ള ദൃശ്യം

യുക്രൈനിൽ നിന്നുള്ള ദൃശ്യം   (ANSA)

യുദ്ധത്തിന്റെ തീക്ഷ്ണത നേരിട്ടറിയാൻ സുരക്ഷിതമായ മേഖലകളിൽ നിന്ന്  യുദ്ധമുഖങ്ങളിലേക്ക് യാത്ര തരിച്ചപ്പോൾ, താൻ കണ്ട കാഴ്ചകൾ വേദനിപ്പിക്കുന്നതായിരുന്നുവെന്നു സിസ്റ്റർ പങ്കുവച്ചു. "2004-ൽ ഞാൻ യുക്രെയ്നിൽ വന്നപ്പോൾ വൃദ്ധർ രണ്ടാം ലോകമഹായുദ്ധത്തിലെ പട്ടിണിയെക്കുറിച്ച് പറയുമായിരുന്നു. 21-ാം നൂറ്റാണ്ടിൽ അത്തരം ദൃശ്യങ്ങൾ നേരിൽ കാണേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല", സിസ്റ്റർ പറഞ്ഞു.

ഡിനിപ്രോയിലെ മിലിട്ടറി ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളും സിസ്റ്റർ വിശദീകരിച്ചു. 35-40 വയസ്സുള്ള യുവാക്കൾ കൃത്രിമ കാലുകളുമായി നടക്കാൻ പഠിക്കുന്നുവെന്നും. യുദ്ധത്തിൽ അവർക്ക് കാലുകൾ നഷ്ടപ്പെട്ടത്, മറ്റുള്ളവർക്ക് അംഗഭംഗം വരാതിരിക്കുവാൻ ആയിരുന്നുവെന്നതും സിസ്റ്റർ അനുസ്മരിച്ചു. "ഞങ്ങൾ ആരെയും കീഴടക്കാൻ പോകുന്നില്ല, ഞങ്ങളുടെ മണ്ണിൽ സമാധാനമായി ജീവിക്കാനാണ് ഞങ്ങൾ പോരാടുന്നത്", എന്ന ഉക്രൈൻ ജനതയുടെ വികാരവും സിസ്റ്റർ പങ്കുവച്ചു.

ഡ്രോണുകളുടെ നിരന്തര ഭീഷണിക്കിടയിലും ഖേഴ്സണിൽ ആളുകളുടെ വിശ്വാസം തന്നെ ഏറെ അതിശയിപ്പിച്ചുവെന്നും, അവിടെ വീടുകളെല്ലാം തന്നെ, തകർക്കപ്പെട്ടിരിക്കുകയാണെന്നും, "തങ്ങളുടെ ശക്തി പ്രാർത്ഥനയാണ്, തങ്ങൾ  ഉക്രൈൻകാരായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നുവെന്നു"മുള്ള അവരുടെ ആഗ്രഹവും സിസ്റ്റർ എടുത്തു പറഞ്ഞു. ദൈവം നൽകിയ സ്വാതന്ത്ര്യം അനുഭവിച്ച് സ്വന്തം മണ്ണിൽ സമാധാനമായി ജീവിക്കാൻ  യുക്രൈൻ ജനതയ്ക്ക്  കഴിയട്ടെ എന്ന പ്രാർത്ഥനയോടെയാണ്  സിസ്റ്റർ ലിജി തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-25 16:21:13
💥🔥പ്രാർത്ഥന........ ഉക്രൈൻ ജനത........ യുദ്ധം..... കഷ്ട്ടം‼️. അപ്പോൾ ചോദ്യം (1). ഈ യുദ്ധം പുട്ടിന്റെ 'ഹൃദയത്തിലും' മനസ്സിലും ചിന്തിക്കുന്നതിനു വർഷങ്ങൾക്ക് മുൻപേ ഏശു അറിഞ്ഞിരുന്നതല്ലേ???? ചോദ്യം (2).........???? ചോദ്യം (3).........??????? ചോദ്യം (4)......??????? ചോദ്യം (5)........??? ചോദ്യം (6)......?????? ഈ ആറു ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം തന്നാൽ എഴും എട്ടും ഒൻപതും ചോദ്യങ്ങൾ ഞാൻ ചോദിക്കാം.🤮 Rejice✳️
Rejice നെടുങ്ങാ ഡ പ്പളളി 2026-08-25 16:57:29
💥🔥ചോദ്യം (7).mr. ഏശുവിന്റെ അറിവും സമ്മതവും, അനുവാദവും കൂടാതെ ആണോ റഷ്യൻ പ്രസിഡന്റ്‌ ആദ്യത്തെ മിസൈൽ ഉക്രൈനിലേക്ക് അയച്ചത്???? മിസൈൽ വരുന്ന കാര്യം എന്തുകൊണ്ട് mr. ഏശു, ഉക്രൈൻ പ്രസിഡന്റ്‌ ശ്രീ. സെലൻസ്കിയെ അറിയിച്ചില്ല??? ഈ ചോദ്യങ്ങൾക്കു വായനക്കാർക്കും, പ്രതികരണ വർക്കേഴ്സിനും ശ്രീ. ലിജിയ്ക്കും ഉത്തരം പറയാം...പിന്നേയും ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. ഇപ്പോൾ അവിടെ ഉക്രൈനിൽ നടത്തുന്ന മിഷൻ പ്രവർത്തനങ്ങൾ പ്രാർത്ഥന കൊണ്ടാണോ, അതോ ടെക്നോളജിയും യന്ത്രങ്ങളും കൊണ്ടാണോ അതോ, ഹൈബ്രിഡ് ആണോ??? ആർക്കും ഉത്തരങ്ങൾ പറയാം. വെയ് രാജാ വെയ്, ആർക്കും വെക്കാം, എവിടെയും വെക്കാം, 2 വച്ചാൽ നാല് കിട്ടും.. വെയ് രാജാ വെയ്....... ഉളുപ്പ്, തൊലിക്കട്ടി, ലജ്ജ, നാണം ലേശമെങ്കിലും???? 🤮 ക്രിസ്ത്യാനി വിശ്വാസികൾ ആരും പ്രതികരണ എഴുത്തുകൾ വായിക്കാറില്ലേ????? Rejice ✳️
Yohannan K.S. 2026-08-25 17:34:39
ഈ പുള്ളി 'ഏശു'വിന്റെ പിറകെ നടന്നു ചൊറിയാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ. തനിക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട ഉവ്വേ ! താൻ വലിയ പണ്ഡിതനാണല്ലോ. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാതെ തനിക്ക് ഇഷ്ടമുള്ളത് വിശ്വസിക്കു. എല്ലാക്കാര്യത്തിലും അഭിപ്രായം പറയാൻ താൻ ആരുവ്വാ?
Sunil 2026-08-25 17:42:40
Rejice, nothing happens without the full knowledge and approval of God. In fact, this missile attack was pre-destined by God even before the creation of the Universe. [Ephesians Chapter one]. Sister Liji should not pray to change the will of God. None of us know the secret plan of God. May be Mathullah knows.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 18:58:23
💥🔥എന്റെ അടുത്ത ചോദ്യം അതായിരുന്നു സുനിലേ...... ചോദ്യം (8). മുടി {ഗുഹ്യ} നാരിഴ പോലും എണ്ണുന്ന ഏശുവിന്റെ തീരുമാനം റദ്ധു ചെയ്യാൻ ആർക്കാണവകാശം..??? അങ്ങനെ ചെയ്യുന്നതു ദൈവ കോപം വിളിച്ചു വരുത്തുകയല്ലേ??? ഏശുവിന്റെ തീരുമാനം തെറ്റ് ആയിരുന്നു എന്നല്ലേ നാം പ്രാർത്ഥിച്ച് പറയുന്നത്?? ങേ??Rejice✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 19:13:37
💥🔥ഹലോ Yohannan K. S. -: സന്തോഷത്തോടെ ഓണത്തെ വരവേൽക്കൂ സഹോദരാ.... എന്നിട്ട് എന്റെ പത്തു മുന്നൂറ്‌ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഒരുത്തരം പറയൂ സഹോദരാ...... 🙏 താങ്കൾക്ക് ഇഷ്ടപെടാത്ത എന്റെ അഭിപ്രായങ്ങളെ താങ്കൾക്ക് ആ നടുവിരൽ കൊണ്ട് തോണ്ടി കളയാമല്ലോ. {{🔸അസഹിഷ്ണുത - അത് ഏശുവിനും കുറച്ചൊക്കെ ഉണ്ടായിരുന്നുവല്ലോ, അല്ലയോ ??}} Rejice John✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 19:21:20
💥🔥ഈ andrew - വും Sunil -ഉം Matt -ഉം കൂടി എന്തെങ്കിലുമൊക്കെ ഇന്ഗ്ളീഷിൽ എഴുതി വയ്ക്കും. എന്നിട്ട് മത്തുള്ളയുടെയും 'ചുങ്കക്കാരൻ ലവറിന്റെയും' ഇടി കിട്ടുന്നതു മുഴുവൻ എനിക്കിട്ടും. Not Fair at all. ഞാൻ എന്താ നിങ്ങൾ പ്രഭു കുമാരന്മാരുടെ Whip ആണോ??? 🤣🤣🤣. {{ഏതായാലും ഈ ഇടിയും, തൊഴിയും കൊള്ളുന്നത് ദൈവ നാമ മഹത്വത്തിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ, ഒരു സുഖം. ഒരു മന:സുഖം.}} Rejice John ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-25 19:57:08
💥🔥ഈ കന്യാസ്ത്രീ - ലിജി തീർച്ചയായും ആദരവ് അർഹിക്കുന്നു. 24 മണിക്കൂറും യുദ്ധം നടന്നു കൊണ്ടിരിക്കുന്ന ഒരു കൊച്ചു രാജ്യത്തിൽ അവർ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് ധീരതയോടെ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. മാനവീയം തന്നെ. പക്ഷേ അതിൽ ദൈവത്തെ പങ്കു ചേർത്ത് ഇളക്കുമ്പോളാണ് ചോദ്യങ്ങൾ ഉയർന്നു വരുന്നത്. അല്ലാതെ തന്നെ നിങ്ങളുടെ മാനവീയമായ ഉദ്യമത്തെ പുകഴ്ത്താൻ വാക്കുകൾ പോരാതെ വരുന്നു. ഈ ദൈവം യുദ്ധക്കൊതിയൻ ആകുന്നു, അവൻ സ്ത്രീകളെ ബലാല്സംഗം ചെയ്യുന്നവൻ ആകുന്നു, അവൻ ബാല പീഡകൻ ആകുന്നു. അവൻ കൊള്ളക്കാരനും കവർച്ചക്കാരനും ആകുന്നു.അവൻ ആരെയും ഇന്നു വരെയും - ഒരു പൂച്ചക്കുഞ്ഞിനേ പോലും - രക്ഷിച്ച ചരിത്രം ഇല്ലാ. നിങ്ങളാണ് സഹോദരീ ലിജീ, ദയ ഉള്ളവൾ, കരുണ ഉള്ളവൾ, ഹ്യുമാനിറ്റി ഉള്ളവൾ, ശരിക്കും നിങ്ങളാണ് ദൈവം ചെയ്യേണ്ടിയ ജോലി ചെയ്യുന്നത്. നിങ്ങളോട്, നിങ്ങളെ പോലെ - ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പെട്ടു പോകുന്ന മനുഷ്യരെ സഹായിക്കുന്ന - മറ്റു ആതുര ശുഷ്രൂഷകരോട് -മനുഷ്യ സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു.WE SALUTE YOU SISTER. 🙏🙏🙏. rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക