
ചെന്നൈ: എംകെ സ്റ്റാലിൻ സർക്കാരിൻ്റെ സ്വപന പദ്ധതികളിലൊന്നായ പരന്തൂരിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്‌നാട് സർക്കാർ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിർദിഷ്ട വിമാനത്താവളത്തിനായി പുതിയ സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ട്. സ്ഥലം ഉടൻ അന്തിമമാക്കുമെന്നും, ഇതിനായി സാങ്കേതിക സാധ്യതാ പഠനം വിദഗ്ദ്ധ സംഘങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരന്തൂരിൽ വിമാനത്താവളം അനുവദിക്കില്ലെന്ന നിലപാടിൽ ടിവികെ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരന്തൂരിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി കൃഷിഭൂമിയാണ് ഡിഎംകെ സർക്കാർ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതി വന്നാൽ കൃഷിയെ ബാധിക്കുന്നതിനൊപ്പം ധാരാളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരികയും ചെയ്യും.