
പട്ന: ബിഹാറിൽ വീണ്ടും സംഘർഷഭരിതമായി വിദ്യാർത്ഥി പ്രതിഷേധം. പട്‌നയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ഗാന്ധി മൈതാനിൽ നിന്ന് മുഖ്യമന്ത്രി സാമ്രാട് ചൗധരിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡാക് ബംഗ്ലാവ് ചൗക്കിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതായും ഏറ്റുമുട്ടലിൽ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിനി ബോധരഹിതയായതായും റിപ്പോർട്ടുണ്ട്.