
കോഴിക്കോട്: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയായ അനുവിന്ദ് (21) ആണ് മരിച്ചത്.
കാവുന്തറ എയുപി സ്കൂളിൽ അധ്യാപകനായിരുന്ന രാജഗോപാലന്റെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനാണ് അനുവിന്ദ്. മിഡ്‌ടേം പരീക്ഷയുടെ പഠനാവധിക്കായി വീട്ടിലെത്തിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനുവിന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.
അനുവിന്ദിന്റെ സഹോദരൻ ഡോ. അമൽരാജാണ്.
മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
വാർത്ത: പ്രസാദ് തീയാടിക്കൽ