
തിരുവല്ല: ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അസോസിയേഷൻ അംഗങ്ങളെയും കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കണക്ട് എന്ന ആരോഗ്യ ബോധവൽക്കരണ പരിപാടി നടത്തി.
ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ മുതൽ തിരുവല്ല അശോക് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് പി സി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിര ചാക്കോ കമ്മ്യൂണിറ്റി കണക്ട് പരിപാടിയേക്കുറിച്ചും "ക്രിസ്തുവിൻ്റെ സ്നേഹഹത്തിൽ പ്രതീക്ഷയും സൗഖ്യവും നല്കുക"എന്ന ബിസിഎംസിച്ചിന്റെ ദർശനത്തെയും സ്ഥാപകനായ അഭിവന്ദ്യ അത്തനേഷ്യസ് യോഹന്നാൻ മെത്രാപ്പോലീത്തയുടെയും ഹോസ്പിറ്റൽ ഡയറക്ടർ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്രയുടെയും സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന കാഴ്ചപ്പാടുകളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പദ്ധതികളേപ്പറ്റിയും വിശദീകരിച്ചു.
തുടർന്ന് പ്രൊഫ. ഡോ സംഗീത ജിതിൻ ജീവിതശൈലീ രോഗങ്ങളേപ്പറ്റിയും അവയുടെ പ്രതിരോധ/നിയന്ത്രണ മാർഗ്ഗങ്ങളേപ്പറ്റിയും വിശദമായ ബോധവൽക്കരണ ക്ലാസ് നയിച്ചു.ശരിയായ ഭക്ഷണം, മരുന്നുകളുടെ കൃത്യമായ ഉപയോഗം, ചിട്ടയായ വ്യായാമം എന്നീ കാര്യങ്ങൾ ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർ വ്യക്തമാക്കി.പ്രമേഹം, രക്ത സമ്മർദ്ദം, അമിതവണ്ണം, ഹൃദ്ദ്രോഗങ്ങൾ മുതലായ കാര്യങ്ങളിൽ പങ്കെടുത്തവരുടെ സംശയനിവാരണം,വ്യക്തികളുടെ ആരോഗ്യ സംബന്ധമായ അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും നടന്നു.
നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക് ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് സീനിയർ മെഡിക്കൽ സോഷ്യൽ വർക്കർ ബിച്ചു പി ബാബു, അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് കുമാർ,ടി സി ചാക്കോ എന്നിവർ നേതൃത്വം നൽകി.