
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എ.ആര്‍ ക്യാമ്പിലേക്ക് ആണ് ഇവരെ സ്ഥലംമാറ്റിയത്. പ്രതികള്‍ സ്റ്റേഷനില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ചതും ജാമ്യവ്യവസ്ഥ ലംഘിച്ചതും അന്വേഷിച്ച് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിന്റെ അന്വേഷണ ചുമതലയുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ചില പ്രതികളും പങ്കെടുത്തത്. ആഘോഷത്തിനെത്തിയ പൊലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ടുകളണിഞ്ഞാണ് പ്രതികൾ സ്റ്റേഷനിലെ ത്തിയത്.
കോർപറേഷൻ മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളിൽ ചിലർ പൊലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന റീലും ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു