Image

യു.എസ്. മേയര്‍ സമിതിയില്‍ ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍ രാജ് സല്‍വാന് പുതിയ ചുമതല

പി പി ചെറിയാന്‍ Published on 24 August, 2026
യു.എസ്. മേയര്‍ സമിതിയില്‍  ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍ രാജ് സല്‍വാന് പുതിയ ചുമതല

യു.എസ്. കോണ്‍ഫറന്‍സ് ഓഫ് മേയേഴ്‌സിന്റെ ടൂറിസം, ആര്‍ട്‌സ്, പാര്‍ക്ക്‌സ്, എന്റര്‍ടൈന്‍മെന്റ് & സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ 'വൈസ് ചെയര്‍ ഫോര്‍ പാര്‍ക്ക്‌സ്' ആയി ഫ്രീമോണ്ട് മേയര്‍ രാജ് സല്‍വാനെ നിയമിച്ചു.

മറ്റ് നഗരങ്ങളിലെ നല്ല മാതൃകകള്‍ പഠിക്കാനും, പുതിയ പങ്കാളിത്തങ്ങളും ഫണ്ടുകളും കണ്ടെത്തി ഫ്രീമോണ്ടിന്റെ വികസനത്തിന് ഉപയോഗിക്കാനും ഈ പുതിയ ചുമതല സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രീമോണ്ടിനെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മികച്ചൊരു കേന്ദ്രമാക്കി മാറ്റാനും അദ്ദേഹം ലക്ഷ്യമിടുന്നു.

2024 ഡിസംബറിലാണ് രാജ് സല്‍വാന്‍ ഫ്രീമോണ്ടിന്റെ മേയറായി ചുമതലയേറ്റത്. ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയറായ അദ്ദേഹം, മുന്‍പ് കൗണ്‍സില്‍ അംഗം, വൈസ് മേയര്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. മൃഗഡോക്ടര്‍ കൂടിയായ അദ്ദേഹം ഒരു ചെറുകിട സംരംഭകന്‍ കൂടിയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക