
യുഎസ് സന്ദർശനത്തിന്റെ ഏഴാം ദിവസം ഞായറാഴ്ച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ന്യൂ ജേഴ്സിയിൽ ബി എ പി എസ് അക്ഷർദാം ക്ഷേത്രം സന്ദർശിച്ചു. ആധ്യാത്മികതയും സാംസ്‌കാരിക സവിശേഷതകളും സംഗമിക്കുന്ന ക്ഷേത്രത്തിൽ അദ്ദേഹത്തെ പുരോഹിതന്മാർ ചേർന്നു സ്വീകരിച്ചു.
ഇന്ത്യൻ സംസ്കാരം കാത്തു സൂക്ഷിക്കാൻ വിദേശത്തും ഗുജറാത്തി സമൂഹം നടത്തുന്ന ശ്രമങ്ങളെ പട്ടേൽ പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വികസന ശ്രമങ്ങളിൽ പങ്കാളികളാവാൻ പ്രവാസികളെ അദ്ദേഹം ആഹ്വാനം ചെയ്തു. 'ഗർവി ഗുജറാത്ത് ഗ്ലോബൽ ന്യൂ ജേഴ്‌സി' പരിപാടിയിലും പട്ടേൽ പങ്കെടുത്തു.
യുവ സംരംഭകർ, സാങ്കേതിക വിദഗ്ധർ, ബിസിനസ് നേതാക്കൾ എന്നിവരുമായി 'യങ് സി ഇ ഓ' മീറ്റിൽ അദ്ദേഹം സംസാരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്കു ഗുജറാത്ത് മികച്ച സംഭാവന നൽകുന്നുണ്ടെന്ന് പട്ടേൽ പറഞ്ഞു. ജി ഡി പി യുടെ 8% നൽകുന്നത് ഗുജറാത്ത് ആണ്. അത് 10 ശതമാനത്തിൽ അധികമായി ഉയർത്തും.
2047ൽ വികസിത ഗുജറാത്ത് എന്ന ലക്‌ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങൾ പട്ടേൽ വിശദീകരിച്ചു.
Gujarat CM visits BAPS Akshardham New Jersey